സീസണിൽ എല്ലാ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കത്തിലാണ്. അടുത്ത സീസണിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് ക്ലബ്ബിന്റെ ഭാവി. അതിനാൽ വലിയ ഓഫ്ലോഡുകളും ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.
ബ്ലാസ്റ്റേഴ്‌സ് ഓഫ്ലോഡ് ചെയ്യുന്ന താരങ്ങളെ പറ്റി പല തരത്തിലുള്ള ഊഹാപോഹങ്ങളുണ്ട്. എന്നാൽ അടുത്ത സീസണിൽ ടീമിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നത് 3 താരങ്ങളെ കുറിച്ച് മാത്രമാണ്. വിദേശ താരങ്ങളായ മിലോസ് ഡ്രിങ്കിച്ച്, ക്വമെ പെപ്ര, ഹോർമിപാം എന്നിവരാണ് ഈ 3 താരങ്ങൾ.
പെപ്രയും മിലോസും പോകുമെന്ന് ഉറപ്പാണ്. ഹോർമിയെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ കടുത്ത ശ്രമത്തിലാണ് ഉയർന്ന ട്രാൻസ്ഫർ ഫീ വാങ്ങി താരത്തെ വിൽക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലാനും.
നോഹ ഒഴികെ ഒരൊറ്റ വിദേശ താരം പോലും ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് യാതൊരു ഉറപ്പുമില്ല. ഇന്ത്യൻ താരം ഇഷാൻ പണ്ഡിതയുടെ അവസ്ഥയും ഇത് തന്നെ..
ഇഷാനുമായി ഒരു വർഷം കൂടി കരാർ പുതുക്കാനുള്ള വ്യവസ്ഥ ബ്ലാസ്റ്റേഴ്സിന് ഉണ്ടെങ്കിലും ഇത് വരെ കരാർ പുതുക്കിയിട്ടില്ല. ഇത്തരത്തിൽ ചില താരങ്ങളുടെ കാര്യം സംശയത്തിലാണ്. എങ്കിലും മുകളിൽ പറഞ്ഞ 3 താരങ്ങൾ ക്ലബ് വിടുമെന്ന് 100 ശതമാനവും ഉറപ്പിക്കാം..