CricketCricket LeaguesIndian Premier LeagueSports

ഐപിഎല്ലിലെ മിന്നും പ്രകടനം; 4 പേർക്ക് ഇന്ത്യൻ ടീമിലേക്ക് വിളിയുറപ്പ്

ഐപിഎൽ ഓരോ താരങ്ങൾക്കും ദേശീയ ടീമിലേക്കുള്ള ഒരു അവസരം കൂടിയാണ്. ആ അവസരത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ട്യ എന്നിവർ അതിന് ഉദാഹരണമാണ്.

ഐപിഎൽ ഓരോ താരങ്ങൾക്കും ദേശീയ ടീമിലേക്കുള്ള ഒരു അവസരം കൂടിയാണ്. ആ അവസരത്തിലൂടെ ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളുണ്ട്. ജസ്പ്രീത് ബുമ്ര, ഹർദിക് പാണ്ട്യ എന്നിവർ അതിന് ഉദാഹരണമാണ്. ഇത്തവണയും ഐപിഎല്ലിലെ മികച്ച പ്രകടനം കാരണം ദേശീയ ടീമിലേക്ക് വിളിയെത്താൻ സാധ്യതയുള്ള 4 താരങ്ങളെ പരിചയപ്പെടാം…

പ്രഭ്‌സിമ്രന്‍ സിങ്

പഞ്ചാബ് കിങ്സിന് വേണ്ടി സീസണിൽ മികച്ച പ്രകടനമാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റർ നടത്തുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഏഴാമനാണ് പ്രഭ്‌സിമ്രന്‍. 1 മല്‍സരങ്ങളില്‍ നിന്നും 170.03 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 437 റണ്‍സ് നേടിക്കഴിഞ്ഞു. നാലു അർദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടും. ഇത്തവണത്തെ പ്രകടനത്തിൽ ഗംഭീറിന്റെ ശ്രദ്ധയിൽ പെടാനും ഇന്ത്യൻ വൈറ്റ് ബോളിൽ സ്ഥാനമുറപ്പിക്കാനും സാധ്യതയുള്ള താരമാണിത്.

പ്രിയാന്‍ഷ് ആര്യ

പ്രഭ്‌സിമ്രാനൊപ്പം പഞ്ചാബിന്റെ ഓപ്പണിങ് ജോഡിയിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് പ്രിയാന്‍ഷ് ആര്യ. ഐപിഎല്ലിലെ കന്നി സീസണിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ പതിനഞ്ചാമനാണ് പ്രിയാൻഷ്. 11 മല്‍സരളില്‍ നിന്നും 192.77 സ്‌ട്രൈക്ക് റേറ്റില്‍ പ്രിയാന്‍ഷ് നേടിയത് 347 റണ്‍സാണ്. ഒരു ശതകവും ഒരു അർദ്ധ ശതകവും ഇതിൽ പെടും. ഈ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യൻ ടി20 ടീമിലേക്കെത്താൻ സാധ്യതയുള്ള താരമാണ് പ്രിയാൻഷ്.

സായ് സുദര്‍ശൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയെങ്കിലും വലിയ അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടില്ല. എന്നാൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരം ഇന്ത്യയുടെ ഏകദിന ടീമിലേക്കുംടെസ്റ്റ് ടീമിലേക്കും വിളിയെത്താൻ സാധ്യതയുള്ള താരമാണ്. 11 കളിയില്‍ നിന്നും 509 റണ്‍സോടെ ഓറഞ്ച് ക്യാപ്പിനായുള്ള പോാരാട്ടത്തില്‍ സായ് രണ്ടാമതുണ്ട്.

സായ് കിഷോർ

11 കളിയില്‍ നിന്നും 8.37 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകൾ വീഴ്ത്തിയ സായ് കിഷോർ ഇന്ത്യൻ ടീമിലേക്ക് സാധ്യത കൽപ്പിക്കുന്ന താരമാണ്.