FootballIndian Super LeagueKBFCSportsTransfer News

സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കില്ല; ബ്ലാസ്റ്റേഴ്സിന് മുന്നിൽ വമ്പൻ പ്രതിസന്ധി

അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..

വരാനിരിക്കുന്ന ട്രാൻസ്ഫർ വിപണി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ക്ലബ്ബിന്റെ കിരീടമില്ലായ്മ പരിഹരിക്കാൻ ഇത്തവണ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ക്ലബ്ബിനെ ശക്തിപ്പെടുത്തുക എന്നത് മാനേജ്‌മെന്റിന് നിർണായകമാണ്. അല്ലെങ്കിൽ ആരാധകർ വലിയ രീതിയിൽ ക്ലബ്ബിനെ കൈവിടും. എന്നാൽ നിർണായക ട്രാൻസ്ഫർ വിപണിയിൽ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ബ്ലാസ്റ്റേഴ്സിന് ചില വെല്ലുവിളികൾ കൂടിയുണ്ട്. അവ ഏതൊക്കെയാണന്ന് പരിശോധിക്കാം..

ക്ലബ്ബിന്റെ മിഡ്ടേബിൾ സ്റ്റാറ്റസ് തന്നെയാണ് പ്രധാന വെല്ലുവിളി. ലീഗിൽ മിഡ്ടേബിൾ പൊസിഷൻ സ്ഥിരമാക്കുന്ന ഒരു ക്ലബ്ബിലേക്ക് വരാൻ താരങ്ങൾ മടി കാണിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ചെറുകിട താരങ്ങൾക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കാനാവും. എന്നാൽ വമ്പൻ താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇത് മതിയാകില്ല.

ഉദാഹരണമായി പറഞ്ഞാൽ, കേരളാ ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നീ ക്ലബ്ബുകൾ ഒരു താരത്തിന് വേണ്ടി ശ്രമിച്ചാൽ ആ താരം ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുക്കാൻ സാദ്ധ്യതകൾ കുറവാണ്. കാരണം ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച സൗകര്യങ്ങളും മികച്ച പ്രകടനവും നടത്തുന്ന ക്ലബ്ബുകളാണ് ബാക്കിയുള്ളവ. സ്വാഭാവികമായും താരങ്ങൾ മികച്ച ഓപ്‌ഷനുകൾ തിരഞ്ഞെടുക്കും. അവിടെ ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങൾ എത്താനായുള്ള സാധ്യതകൾ കുറവാണ്. സമ്മർ വിപണിയിൽ നിഖിൽ പ്രഭു, അഭിഷേക് സിങ് എന്നിവരെ ലക്ഷ്യം വെയ്ക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇത് വലയ തിരിച്ചടിയാണ്.

മിഡ്ടേബിൾ സ്റ്റാറ്റസ് എന്ന പദവിയാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന് ഉള്ളത്. അതിനാൽ പല താരങ്ങളും ബ്ലാസ്റ്റേഴ്സിനോട് മുഖം തിരിച്ച് മറ്റു മികച്ച ക്ലബ്ബുകളുടെ ഓപ്‌ഷനുകൾ തിരഞ്ഞെടുത്താൽ അത്ഭുതപ്പെടാനില്ല. മറ്റു ടീമുകളിൽ അവസരം കുറഞ്ഞ താരങ്ങളെ അവസരം വാഗ്‌ദാനം ചെയ്ത് ടീമിലെത്തിക്കാനേ ഈ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളു..

അല്ലെങ്കിൽ ഉയർന്ന വേതനം നൽകി താരങ്ങളെ എത്തിക്കണം. ക്ലബ്ബിന്റെ പദവിയേക്കാൾ പണത്തിന് പ്രാധാന്യം നൽകുന്ന താരങ്ങളുണ്ട്. അവരെ പണം നൽകി ബ്ലാസ്റ്റേഴ്സിന് ആകർഷിപ്പിക്കാം..ചുരുക്കി പറഞ്ഞാൽ, പണം, അവസരം എന്നിവ വാഗ്‌ദാനം ചെയ്ത് മാത്രമേ ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിപണിയിൽ താരങ്ങളെ സ്വന്തമാക്കാൻ സാധിക്കുകയുള്ളുവെന്ന്..

അടുത്ത സീസണിലെങ്കിലും മികച്ച പ്രകടനം നടത്തി, മിഡ്ടേബിൾ ടീമെന്ന വിശേഷണം ഒഴിവാക്കിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ട്രാൻസ്ഫർ വിപണിയിൽ കാര്യമായ നീക്കം നടത്താനാവുകയുള്ളു..