ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ട തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കിരീട പ്രതീക്ഷകളുമായാണ് ഓരോ സീസണിനെയും സമീപിക്കുന്നത്. കഴിഞ്ഞ സീസണിൽ നിരാശ മാത്രമാണ് ബ്ലാസ്റ്റേഴ്സിനെ തിരികെ ലഭിച്ചത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റിനോടുള്ള ആരാധകരുടെ രോഷം കത്തിക്കയറുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനെ കൊണ്ടുനടക്കുന്നതിൽ വമ്പൻ പരാജയമായി മാറിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പുറത്തുപോകണമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഗ്രഹം.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..
നിലവിൽ ബ്ലാസ്റ്റേഴ്സിനുള്ള ഫാൻസ് കൂട്ടായ്മകൾ ഈ കഴിഞ്ഞ സീസണിലാണ് മാനേജ്മെന്റിനെതിരെ ശബ്ദം ഉയർത്തുന്നത്. മാനേജ്മെന്റുമായി നിരവധി ചർച്ചകൾ മഞ്ഞപ്പട ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് ഫാൻസ് സംഘടനകൾ സംഘടിപ്പിച്ചുവെങ്കിലും മാനേജ്മെന്റ് സമീപനങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടായില്ല.
Also Read – നിങ്ങൾക്ക് വേണ്ടെങ്കിൽ ലൂണയേ ഞങ്ങൾക്ക് തരൂ.!! ലൂണയേ സൈൻ ചെയ്യാൻ എതിരാളികൾ..
നിലവിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മകളുടെ പോരായ്മകൾ മനസ്സിലാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിനുവേണ്ടിയും ആരാധകർക്ക് വേണ്ടിയും ശബ്ദമുയർത്തുവാൻ പുതിയൊരു ഫാൻസ് കൂട്ടായ്മ പിറവിയെടുക്കുകയാണ്.
Also Read – കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്…
നോർത്ത് ഗാലറിയിൽ നിന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടിയും ആരാധകർക്ക് വേണ്ടിയും ശബ്ദമുയർത്തുവാൻ ‘ബ്ലാസ്റ്റേഴ്സ് കോർണർ’ എന്ന പുതിയൊരു ഫാൻസ് ഗ്രൂപ്പാണ് പിറവിയെടുക്കുന്നത്. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെയുള്ള ആരാധകരുടെ പ്രതിഷേധങ്ങൾ എങ്ങനെയെയാരിക്കുമെന്ന് കാത്തിരുന്നു കാണാം.
Also Read – അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!
