ഐപിഎൽ 2025 ൽ നിർണായകമായ ഫൈനൽ പോരാട്ടം കളിയ്ക്കാൻ ഒരുങ്ങുകയാണ് ആർസിബി. ഒരൊറ്റ വിജയം കൂടി നേടിയാൽ ഐപിഎൽ ചരിത്രത്തിൽ ആദ്യത്തെ കിരീടം നേടാനും ആർസിബിക്ക് സാധിക്കും. ഫൈനലിൽ ആർസിബിയുടെ എതിരാളികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഫൈനലിനെ കുറിച്ചുള്ള പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രലിയൻ താരം ഡേവിഡ് വാർണർ.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇത്തവണ കിരീടം നേടുകയെന്നാണ് താന്‍ കരുതുന്നതെന്നതെന്നാണ് വാർണറുടെ പ്രവചനം. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായാണ് താരം ഈ പ്രവചനം നടത്തിയത്. ആര്‍സിബി താരവും തന്റെ മുന്‍ ടീമംഗവും കൂടിയായ ജോഷ് ഹേസല്‍വുഡ് പ്ലെയര്‍ ഓഫ് ദി മാച്ചാവുമെന്നും വാർണർ പ്രവചിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലിലും പ്ലെയര്‍ ഓഫ് ദി മാച്ചായത് ഒരു ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറാണ്. എസ്ആര്‍എച്ചിനെ തകര്‍ത്തുവിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാംപ്യന്‍മാരായപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് കളിയിലെ ഹീറോയാവുകയും ചെയ്തു. അത് ഇത്തവണയും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മെഗാലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് ജോഷ് ഹേസല്‍വുഡ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണില്‍ ഇതിനകം 11 മല്‍സങ്ങളിലാണ് ഹേസല്‍വുഡ് പന്തെറിഞ്ഞത്. 15.80 ശരാശരിയില്‍ 21 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.
തോളിലെ പരിക്കു കാരണം ചില മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും പഞ്ചാബ് കിങ്‌സുമായുള്ള അവസാനത്തെ ക്വാളിഫയര്‍ വണ്‍ പോരാട്ടത്തില്‍ ഹേസല്‍വുഡ് ടീമില്‍ മടങ്ങിയെത്തുകയും 3 വിക്കറ്റുമായി തന്റെ വരവറിയിക്കുകയും ചെയ്തിട്ടുണ്ട്. പരിക്ക് കാരണം ഹേസൽവുഡ് കളിക്കാതിരുന്ന മത്സരങ്ങളിൽ ആ അഭാവം ആർസിബി അറിഞ്ഞിട്ടുമുണ്ട്.
