CricketCricket LeaguesIndian Premier LeagueSports

അദ്ദേഹത്തിൽ നിന്നും ഇന്ന് അത്ഭുതങ്ങൾ ഉണ്ടായില്ല; മത്സരശേഷം ഹാർദിക്

മത്സരശേഷം നടന്ന ചടങ്ങിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ പുകഴ്ത്തിയ മുംബൈ നായകൻ ഹർദിക് പാണ്ട്യ മുംബൈയുടെ ബൗളിംഗ് നിരയെ കുറിച്ചാണ് സംസാരിച്ചത്. പഞ്ചാബ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്ത് അവരെ സമ്മർദ്ദത്തിലാക്കുന്നു ഒരു ബൗളിംഗ് പ്രകടനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎൽ 2025 ൽ നിന്നും മുംബൈ ഇന്ത്യൻസ് പുറത്തായിരിക്കുകയാണ്. ഇന്ന് നടന്ന നിർണായകമായ ക്വാളിഫയറിൽ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടാണ് മുംബൈയുടെ പുറത്താവൽ. ആറാം കിരീടത്തിനായി മുംബൈ ഇനിയും കാത്തിരിക്കണമെന്ന് സാരം.

അതേ സമയം മത്സരശേഷം നടന്ന ചടങ്ങിൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരെ പുകഴ്ത്തിയ മുംബൈ നായകൻ ഹർദിക് പാണ്ട്യ മുംബൈയുടെ ബൗളിംഗ് നിരയെ കുറിച്ചാണ് സംസാരിച്ചത്. പഞ്ചാബ് മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന സമയത്ത് അവരെ സമ്മർദ്ദത്തിലാക്കുന്നു ഒരു ബൗളിംഗ് പ്രകടനം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിന് നാലോവറിൽ 41 റൺസ് വേണ്ടിയിരുന്ന സമയത്ത് ബുംറയെ കൊണ്ട് വരാൻ ഉദ്ദേശിച്ചെങ്കിലും അദ്ദേഹത്തിൻറെ സ്പെൽ നേരത്തെ തീർക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും തൊട്ടടുത്ത ഓവറിലാണ് ഞാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും, സാധാരണ ഗതിയിൽ അവസാന മൂന്നോവറിൽ അദ്ദേഹം സ്പെഷ്യലായി എന്തെങ്കിലും ചെയ്യാറുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് ഒന്നും സംഭവിച്ചില്ലെന്നും ഹർദിക് പറഞ്ഞു.

അതേ സമയം എല്ലായിപ്പോഴും മികവ് പുലർത്താറുള്ള ബുമ്രയ്ക്ക് ഇന്ന് ആ മികവ് പുലർത്താനായില്ല. നാലോവറിൽ 40 റൺസ് വഴങ്ങിയ താരത്തിന് ഇന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.

ബുമ്രയുടെ ആദ്യ ഓവറിൽ 20 റൺസാണ് പഞ്ചാബ് അടിച്ചെടുത്തത്. തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ശ്രേയസ് അയ്യരിനെതിരെ താരം മികച്ച യോർക്കറുകൾ എറിഞ്ഞെങ്കിലും ശ്രേയസ് വളരെ കൃത്യമായി ആ പന്തുകൾ നേരിട്ടു.