Indian Super League

ഒഡിഷയുടെ വമ്പൻ സൈനിങ്; സ്പാനിഷ് മിഡ്ഫീൽഡർ ഐഎസ്എലിലേക്ക് 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസൺ മുന്നോടിയായി ഒഡിഷ എഫ്സി പുതിയ സൈനിങ്ങിന് ഒരുങ്ങുകയാണ്. അപ്ഡേറ്റുകൾ പ്രകാരം ഒഡിഷ എഫ്സി സ്പാനിഷ് മുന്നേറ്റ മധ്യനിര താരം മനു മോളിനയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. 

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ ജേർണലിസ്റ്റായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം മനു മോളിന ഒഡിഷ എഫ്സിയുമായി കരാർ ധാരണയിലെത്തി കഴിഞ്ഞു. നിലവിൽ പേപ്പർവർക്കുകൾ അവസാന ഘട്ടത്തിലാണ്.  

ഒഡിഷ എഫ്സിക്ക് പുറമെ ചില സ്പാനിഷ് ക്ലബ്ബുകളും താരത്തിനായി രംഗത്ത് വന്നിരുന്നു. എന്നാൽ ഒഡിഷ താരത്തെ ഇന്ത്യയിലേക്ക് വരാൻ ബോധ്യപ്പെട്ടുത്തുകയായിരുന്നു. 

സ്പാനിഷ് വമ്പന്മാരായ എസ്പാന്യോൾയുടെ വളർന്നു വന്ന താരമാണ് മനു മോളിന. 34 കാരനായ മനു മോളിന സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇതാദ്യമായാണ് മനു മോളിന സ്പെയിൻ പുറത്തുള്ളൊരു ക്ലബിന് വേണ്ടി കളിക്കാൻ ഇറങ്ങുന്നത്. 

സ്പെയിനിലെ സെക്കന്റ്‌ ഡിവിഷൻ ക്ലബ്ബായ എൽഡെൻസ് വേണ്ടിയാണ് താരം കഴിഞ്ഞ സീസണിൽ കളിച്ചത്. 38 മത്സരങ്ങളാണ് താരം കഴിഞ്ഞ സീസണിൽ എൽഡെൻസ് വേണ്ടി കളിച്ചത്. എന്നാൽ താരത്തിന് ഒരു ഗോളോ അസ്സിസ്റ്റോ നേടാൻ കഴിഞ്ഞില്ല എന്നത് ആരാധകർക്ക് ആശങ്കയേറിയ കാര്യമാണ്.  

2026-27 സീസൺ മുന്നോടിയായി ഒഡിഷയുടെ അഞ്ചാം സൈനിങ്ങാണിത്. ഇതിന് മുൻപ് റിത്വിക് ദാസ്, എഡ്വിൻ സിഡ്നി വാൻസ്പോൾ, വിപി സുഹൈർ, തേജസ് കൃഷ്ണ വിദേശതാരം സ്റ്റീഫൻ ഇസ എന്നിവരെയാണ് ഇതോടകം ഒഡിഷ ടീമിലെത്തിച്ചത്. 

എന്തിരുന്നാലും ഒഡിഷ ഉടൻ തന്നെ മനു മോളിനയുടെ പേപ്പർവർക്ക് പൂർത്തിയാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഏത് നിമിഷം വേണമെങ്കിലും ഒഡിഷ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്. 

Summary:- Odisha FC are closing in on the signing of Spanish midfielder Manu Molina ahead of the 2026-27 ISL season. According to Marcus Mergulhao, the 34-year-old has agreed terms with Odisha, with the paperwork in its final stages. Molina, who spent last season with Eldense, is set to play outside Spain for the first time.