മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ എൽകോ ഷട്ടരി വീണ്ടും കേരളത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ.കേരള സൂപ്പർ ലീഗ് ടീമായ മലപ്പുറം എഫ്സിയുടെ മുഖ്യ പരിശീലക റോളിലേക്കാണ് ഷട്ടറി എത്തുക്ക എന്ന റിപ്പോർട്ട് ഉണ്ട്.
സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ അടുത്ത മാസമോ അല്ലങ്കിൽ സെപ്റ്റംബറിലോ തുടങ്ങാൻ പോവെയാണ് ഈ റിപ്പോർട്ട്.
കഴിഞ്ഞ സീസണിൽ മികച്ച താരങ്ങളെ കൊണ്ട് വന്ന മലപ്പുറം എഫ്സിക്ക് കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല എന്നത് പ്രധാന കാര്യമാണ്.
എലകോ ഷട്ടറിയെ കൊണ്ട് വന്ന് മികച്ച മുന്നേറ്റം നടത്താൻ തന്നെയാണ് മലപ്പുറം എഫ്സി ലക്ഷ്യമിടുന്നത്.
