Uncategorized

മെസ്സിയും അർജന്റീനയും ഇവിടെ വന്നിട്ട് ഒരു കാര്യവുമില്ല.!! ബ്ലാസ്റ്റേഴ്സിന്റെ ഇവാൻ ആശാൻ പറഞ്ഞത് ഇതാ..

ലോകകപ്പ്‌ ചാമ്പ്യൻമാരായ അർജന്റീന ടീമിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച്  കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുകമനോവിച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് സ്വന്തമാക്കിയ അർജന്റീന ചാമ്പ്യൻസ് ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് കേരള കായിക വകുപ്പ് മന്ത്രിയുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും നിലവിലെ അപ്ഡേറ്റുകൾ അത്ര പോസിറ്റീവ് അല്ല.

Also Read  –  ഫോറിൻ സ്കൗട്ടിങ്ങിയായി ലാറ്റിൻ അമേരിക്കയിലും തായ്ലാൻഡിലേക്കും ബ്ലാസ്റ്റേഴ്‌സ് പോകുന്നു😍🔥 – Aavesham CLUB: Powering Passion

സൂപ്പർതാരമായ ലിയോ മെസ്സിയെയും സംഘത്തിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനങ്ങൾ നടത്തിയെങ്കിലും അർജന്റീനയുടെ വരാൻ പോകുന്ന സൗഹൃദ മത്സരങ്ങളുടെ ലിസ്റ്റിൽ കേരളത്തിലേക്കുള്ള സൂചനകളില്ല.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക പ്രശ്നം കൂടി കാരണമാണിത്.!!👀 വെളിപ്പെടുത്തലുകളുമായി മാനേജ്മെന്റ്.. – Aavesham CLUB: Powering Passion

അർജന്റീന ഷെഡ്യൂൾ ചെയ്ത മത്സരങ്ങളിലൊന്നുമില്ലെങ്കിലും മെസ്സിയെയും സംഘത്തിനെയും കൊണ്ടുവരുമെന്ന് തന്നെയാണ് കേരള കായിക വകുപ്പ് മന്ത്രി പറയുന്നത്. അതേസമയം മെസ്സിയും അർജന്റീനയും ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകനായ ഇവാൻ വുകമനോവിച്.

Also Read  –  അടുത്ത സൈനിങ് അടിച്ചുതൂക്കി കൊമ്പന്മാർ👀🔥വരുന്നത് തീപ്പൊരി ഐറ്റം തന്നെ.!!

മെസ്സിയും അർജന്റീനയും ഇന്ത്യയിലേക്ക് വന്നിട്ട് എന്താണ് പ്രയോജനം എന്നാണ്  ഇവാൻ ആശാൻ ചോദിച്ചത്. ലിയോ മെസ്സിയും അർജന്റീനയും ഇന്ത്യയിൽ വന്നെന്ന് കരുതി അത് ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും ഇവാൻ വുകമനോവിച് പറഞ്ഞു.

Also Read  –  ഫിഫ ക്ലബ്ബ് വേൾഡ് കപ്പിൽ കരോലിസ്👀ലാറ്റിൻ അമേരിക്കൻ പടക്കുതിരകൾ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമോ😍🔥 – Aavesham CLUB: Powering Passion

അതേസമയം കേരളത്തിലെ കായിക മേഖലയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വളർന്നുവരുന്ന കായികതാരങ്ങൾക്കു മികച്ച അവസരങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ വമ്പൻ പരാജയമായ കായിക വകുപ്പ് ഈ കാര്യങ്ങളിലാണ് ആദ്യം ശ്രദ്ധ കൊടുക്കേണ്ടത് എന്നാണ് കായികപ്രേമികളുടെ അഭിപ്രായം.

Also Read  –  കിടിലൻ സൈനിങ്സ് അടിച്ചുതൂക്കാൻ എതിരാളികൾ👀ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..