ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങളും ശ്രമങ്ങളും തുടരുകയാണ്.
Also Read – കൊമ്പന്മാരും ആറു ടീമുകളും ഇത്തവണ കളിക്കാനില്ല👀കളിക്കുന്നത് ഈ ആറു isl ടീമുകൾ മാത്രം! https://aaveshamclub.com/kerala-blasters-isl-season-transfer-signings-kbfc-updates-44/
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ
പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു ഇന്ത്യൻ സെന്റർ ബാക്ക് യുവതാരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഇന്ത്യൻ സൈനിങാണ് പൂർത്തിയായിട്ടുള്ളത്.
മണിപൂർ സ്വദേശിയായ സുമിത് ശർമ എന്ന ഇന്ത്യൻ അണ്ടർ 19 ഇന്റർനാഷണൽ സെന്റർ ബാക്ക് താരത്തിനെ ക്ലാസിക് ഫുട്ബോൾ അക്കാഡമിയിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കുന്നത്.
Also Read – ബ്ലാസ്റ്റേഴ്സ് ഇനി ആരെയൊക്കെ ഒഴിവാക്കും? തൂക്കിവില്പനയിൽ മാനേജ്മെന്റ് പ്രതികരണം ഇതാ..
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അണ്ടർ 17 യൂത്ത് ലീഗ് കിരീടത്തിലും കൂടാതെ സാഫ് അണ്ടർ 19 കിരീട നേട്ടത്തിലും നിർണ്ണായക പങ്കാണ് സുമിത് ശർമ വഹിച്ചിട്ടുള്ളത്. ഈ യുവതാരത്തിന്റെ സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.