ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ നടക്കുമോ ഇല്ലയോ എന്ന് സംശയത്തിലാണ് ഇന്ത്യൻ ഫുട്ബോൾ നിലവിൽ. വെള്ളിയാഴ്ച FSDL ഐഎസ്എൽ താത്കാലികമായി നിർത്തിവെച്ചുവെന്ന് അറിയിച്ചിരുന്നു.
ഇതോടെ എല്ലാ ഐഎസ്എൽ ക്ലബ്ബുകൾക്ക് വമ്പൻ തിരച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ താരങ്ങൾക്കെല്ലാം ക്ലബ് വിടാനുള്ള അവസരം നൽകിയിരിക്കുകയാണ്.
2025-26 സീസൺ നടക്കുമോ എന്ന അനിശ്ചിതം തുടരുന്നത് കൊണ്ടാണ് മാനേജ്മെന്റ് ഈയൊരു തീരുമാനം എടുത്തിയിരിക്കുന്നത്. ഇതിന് ഭാഗമായാണ് ഹെസ്സുസ് ജിമിനെസ് പോളിഷ് ടോപ്പ് ടൈയർ ക്ലബ്ബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസീക്സിലേക്ക് കൂടുമാറിയത്.
അതുകൊണ്ട് തന്നെ നിലവിൽ ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട്ടിലുള്ള വിദേശ താരങ്ങൾ ക്ലബ് വിടാൻ സാധ്യത ഏറെയാണ്. നിലവിൽ അഡ്രിയാൻ ലൂണ, നോഹ സദൗയി, ഡുസാൻ ലഗേറ്റർ എന്നിവരാണ് ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ട്ടിലുള്ളത്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
