CricketCricket LeaguesIndian Premier LeagueSports

കോടികളുറപ്പ്; സഞ്ജു ഉൾപ്പെടെ 3 താരങ്ങളെ നോട്ടമിട്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ

അടുത്ത ലേലത്തിൽ പൊന്നും വില ലഭിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം..

ഐപിഎൽ 2026-ലെ മെഗാ ലേലത്തിനായി ടീമുകൾ ഒരുങ്ങുമ്പോൾ, ചില താരങ്ങൾക്ക് പൊന്നുംവില ലഭിക്കുമെന്ന് ഉറപ്പാണ്. ക്യാപ്റ്റൻസി സാധ്യതകളും ഓൾറൗണ്ടർ മികവുമുള്ള താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ പണമെറിയുന്നത് സർവസാധാരണമാണ് അത്തരത്തിൽ അടുത്ത ലേലത്തിൽ പൊന്നും വില ലഭിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് നോക്കാം..

സഞ്ജു സാംസൺ

രാജസ്ഥാൻ റോയൽസിന്റെ നെടുതൂണായ സഞ്ജു സാംസൺ ടീം വിടുമെന്ന അഭ്യൂഹങ്ങൾ സജീവമാണ്റോയൽസ് അദ്ദേഹത്തെ നിലനിർത്തിയില്ലെങ്കിൽ അടുത്ത ലേലത്തിലെ പ്രധാന ആകർഷണമാകും സഞ്ജു. ക്യാപ്റ്റൻസി മികവും സ്ഥിരതയാർന്ന ബാറ്റിംഗും അദ്ദേഹത്തെ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർമാരിൽ ഒരാളാക്കുന്നു. എം.എസ്. ധോണിക്ക് പകരക്കാരനെ തേടുന്ന ചെന്നൈ സൂപ്പർ കിംഗ്സ് പോലുള്ള ടീമുകൾക്ക് സഞ്ജു ഒരു മികച്ച ഓപ്ഷനായേക്കാം. ഇതിനോടകം സഞ്ജുവിനെ ട്രേഡ് ഓപ്‌ഷനിലൂടെ സ്വന്തമാക്കാൻ ചില ടീമുകൾ ശ്രമിക്കുന്നതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

ബെൻ ഡക്കറ്റ്

ഇംഗ്ലണ്ടിന്റെ “ബാസ്ബോൾ” ശൈലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ പോലും അതിവേഗ സ്കോറിംഗ് നടത്തുന്ന താരമാണ് ബെൻ ഡക്കറ്റ്. 3 ഫോർമാറ്റിനും അനുയോജ്യനായ താരം എന്ന വിശേഷണം അദ്ദേഹത്തിന് ഇതിനോടകമുണ്ട്.ആക്രമണകാരിയായ ഇടംകൈയ്യൻ ബാറ്ററായ ഡക്കറ്റ്, ഓപ്പണറായും മധ്യനിരയിലും കളിക്കാൻ കഴിവുള്ള താരമാണ്. വിക്കറ്റ് കീപ്പർ റോളും ചെയ്യാൻ കഴിയുന്നത് അടുത്ത ലേലത്തിൽ അദ്ദേഹത്തിന്റെ മൂല്യം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

കാമറൂൺ ഗ്രീൻ

ഓസ്ട്രേലിയയുടെ യുവ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, അടുത്ത ലേലത്തിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള വിദേശ താരങ്ങളിലൊരാളായിരിക്കും. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ സംഭാവന നൽകാൻ കഴിവുള്ള അദ്ദേഹം, മുൻപ് മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. പരിക്ക് മാറി പൂർണ്ണ ഫിറ്റ്നസോടെ മടങ്ങിയെത്തുകയാണെങ്കിൽ വലിയ തുകക്ക് അദ്ദേഹത്തെ ടീമുകൾ സ്വന്തമാക്കാൻ സാധ്യതയുണ്ട്.

ഈ താരങ്ങളുടെ പ്രകടനങ്ങളും ഫിറ്റ്നസും വരും മാസങ്ങളിൽ അടുത്ത ലേലത്തിലെ അവരുടെ മൂല്യം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. വൻ തുക മുടക്കി ഈ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾക്കിടയിൽ കടുത്ത മത്സരം ഉണ്ടാകുമെന്ന് ഉറപ്പാണ്.