CricketIndian Premier League

സഞ്ജു സാംസൺ ടു CSK നടക്കില്ല; കാരണം ഇതാണ്

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറില്ലായെന്നാണ്. IPL 2025 സീസൺ കഴിഞ്ഞത് മുതൽ CSK രാജസ്ഥാൻ റോയൽസിൽ നിന്ന് താരത്തെ ട്രേഡ് ഓപ്ഷനിലൂടെ സ്വന്തമാക്കാൻ നോക്കുന്നുണ്ട്.

എന്നാൽ രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ പകരക്കാരനായി രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ എന്നി താരങ്ങളെയാണ് ചെന്നൈ സൂപ്പർ കിങ്‌സിനോട് ചോദിച്ചത്.

നിലവിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡിലെ പ്രധാന താരങ്ങളും സ്ഥിരം ആദ്യ ഇലവനിലെ സാനിധ്യം കൂടിയാണ് ഇവർ. അതുകൊണ്ട് തന്നെ ഈ താരങ്ങളെ നൽകി കൊണ്ട് സഞ്ജു സാംസണെ സ്വന്തമാക്കാൻ CSK തയ്യാറല്ല.

ഇതോടെ ഏകദേശം സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്‌സ് ഡീൽ പൂർണമായും പരാജയപ്പെട്ടിരക്കുകയാണ്. അതോടൊപ്പം Cricbuzz റിപ്പോർട്ട്‌ പ്രകാരം, സഞ്ജു സാംസൺ തന്റെ പുതിയ ടീമിനെ കണ്ടെത്തുകയോ അല്ലെങ്കിൽ ആ ടീമുമായി കരാറിലെത്താൻ ഒരുങ്ങുകയാണെന്നും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.