CricketCricket LeaguesIndian Premier LeagueSports

രാജസ്ഥാന്റെ അടുത്ത പരിശീലകൻ ആര്? ലിസ്റ്റിൽ നാല് പേർ

രാജസ്ഥാന്റെ അടുത്ത സീസണിലെ മെന്റർ അല്ലെങ്കിൽ പരിശീലകൻ ആരാവുമെന്ന് പരിശോധിക്കാം.

രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. അതിനാൽ തന്നെ അടുത്ത സീസണിൽ രാജസ്ഥാനെ ഡഗ്ഔട്ടിൽ ഇരുന്ന് ആര് നയിക്കും എന്നത് ചോദ്യമാണ്. രാജസ്ഥാന്റെ അടുത്ത സീസണിലെ മെന്റർ അല്ലെങ്കിൽ പരിശീലകൻ ആരാവുമെന്ന് പരിശോധിക്കാം.

കുമാർ സംഗക്കാര

രാജസ്ഥാൻ റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായ കുമാർ സംഗക്കാരയ്ക്ക് ടീമിനെക്കുറിച്ച് നല്ല ധാരണയുണ്ട്. നിലവിൽ പരിശീലകൻ ഇല്ലാത്ത സാഹചര്യത്തിൽ സംഗക്കാരയെ തന്നെ പരിശീലകനായി നിയമിക്കാൻ സാധ്യതയുണ്ട്. കളിക്കാരനായും പരിശീലകനായും സംഗക്കാരയ്ക്ക് മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. കൂടാതെ സംഗയുടെ കീഴിൽ ടീം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

ട്രെവർ ബെയ്‌ലിസ്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും സൺറൈസേഴ്‌സ് ഹൈദരാബാദിനെയും പരിശീലിപ്പിച്ച് വിജയം നേടിയ വ്യക്തിയാണ് ട്രെവർ ബെയ്‌ലിസ്. കൂടാതെ, ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ പരിചയസമ്പത്തും, തന്ത്രങ്ങളും രാജസ്ഥാൻ റോയൽസിന് ഗുണം ചെയ്യും.

ആൻഡി ഫ്ലവർ

വിവിധ ലീഗുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പരിശീലകനാണ് ആൻഡി ഫ്ലവർ. പാകിസ്താൻ സൂപ്പർ ലീഗ്, ഐഎൽടി20, ഐപിഎൽ എന്നിവയിൽ അദ്ദേഹം പരിശീലിപ്പിച്ച ടീമുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ട് അദ്ദേഹത്തെ ടീം പരിഗണിക്കാൻ സാധ്യതയുണ്ട്.

ഡാനിയൽ വെട്ടോറി

മുൻ ന്യൂസിലാൻഡ് ക്രിക്കറ്റ് താരവും നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ അസിസ്റ്റൻ്റ് കോച്ചും ആയ ഡാനിയൽ വെട്ടോറിയെയും ടീം പരിഗണിക്കാനുള്ള സാധ്യതയുണ്ട്. അദ്ദേഹത്തിന് യുവതാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. വെട്ടോറിയെപ്പോലുള്ള ഒരാളെ ടീമിലെത്തിക്കുന്നത് രാജസ്ഥാൻ റോയൽസിൻ്റെ യുവതാരങ്ങൾക്ക് ഗുണം ചെയ്യും.