CricketCricket LeaguesIndian Premier LeagueSports

സഞ്ജുവിനെ വേണ്ട; സഞ്ജുവിനെതിരെ തിരിഞ്ഞ് രണ്ട് പവർ ഗ്രൂപ്പുകൾ

രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെതിരെ രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

സഞ്ജു സാംസൺ അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിൽ തുടരുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം ടീം വിടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. ഇതിനിടയിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിനെതിരെ രണ്ട് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

രാജസ്ഥാൻ റോയൽസ് ടീമിനുള്ളിൽ നായകസ്ഥാനത്തെച്ചൊല്ലി ഭിന്നാഭിപ്രായങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടീമിനെ നയിക്കാൻ റിയാൻ പരാഗിനെയും യശസ്വി ജയ്‌സ്വാളിനെയും പരിഗണിക്കണമെന്നും അതല്ല സഞ്ജു സാംസൺ തന്നെ നായകനായി തുടരണമെന്നും മൂന്ന് വ്യത്യസ്ത അഭിപ്രായങ്ങളാണ് ടീം ക്യാമ്പിൽ നിന്ന് ഉയർന്നുവരുന്നത്.

ഐപിഎൽ 2024 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് റിയാൻ പരാഗ്. ടൂർണമെൻ്റിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി മാറിയ പരാഗിനെ നായകനാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. യുവതാരമെന്ന നിലയിൽ പരാഗിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നും നായകസ്ഥാനം അദ്ദേഹത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും ഇവർ വാദിക്കുന്നു. ഇക്കൂട്ടർ സഞ്ജുവിന് എതിരാണ്.

രാജസ്ഥാൻ റോയൽസിൻ്റെ മറ്റൊരു യുവതാരമായ യശസ്വി ജയ്‌സ്വാളിനെയാണ് രണ്ടാമത്തെ ഗ്രൂപ്പ് നായകനായി പരിഗണിക്കുന്നത്. ടീമിന്റെ ഭാവി നായകനാകാൻ സാധ്യതയുള്ള ഒരു താരമാണ് ജയ്‌സ്വാളെന്ന് ഇവർ വാദിക്കുന്നു. ഇതും സഞ്ജുവിന് എതിർക്കുന്ന മറ്റൊരു ഗ്രൂപ്പാണ്.

കഴിഞ്ഞ കുറച്ച് സീസണുകളിലായി രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിച്ച താരമാണ് സഞ്ജു സാംസൺ. അതുകൊണ്ട് തന്നെ സഞ്ജു സാംസൺ തന്നെ നായകനായി തുടരണമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. നായകസ്ഥാനം മാറ്റുന്നത് ടീമിൻ്റെ കെട്ടുറപ്പിനെ ദോഷകരമായി ബാധിച്ചേക്കാമെന്നും അഭിപ്രായം ഉണ്ടെങ്കിലും ഏത് അഭിപ്രായമാണ് അന്തിമമായി വിജയിക്കുക എന്നത് കണ്ടറിയേണ്ടതുണ്ട്.