കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈസ്റ്റ് ബംഗാൾ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്തക്കോസുമായി പരസ്പര ധാരണയിൽ പിരിഞ്ഞത്. ഈസ്റ്റ് ബംഗാളിനായി ഇക്കഴിഞ്ഞ ഡ്യൂറൻഡ് കപ്പിൽ കളിച്ച ദിമി വരാനിരിക്കുന്ന ഐഎസ്എൽ സീസണിലും ഈസ്റ്റ് ബംഗാളിനോടപ്പം തുടരുമെന്ന് കരുതിയപ്പോഴാണ് താരത്തിന്റെ അപ്രതീക്ഷിത ക്ലബ് വിടൽ.
എന്നാൽ ഈസ്റ്റ് ബംഗാൾ വിട്ട ദിമി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. ദിമിയുടെ ഐഎസ്എല്ലിലെ മികച്ച സീസൺ ബ്ലാസ്റ്റേഴ്സിനോടപ്പമുണ്ടായിരുന്ന രണ്ട് സീസണുകളാണ്. ബംഗാളിലേക്ക് പോയ ദിമിയ്ക്ക് ആ പ്രകടനം തുടരാനായില്ല.
ബ്ലാസ്റ്റേഴ്സിനാവട്ടെ വരും സീസണിൽ ഒരു പരിചയ സമ്പന്നനായ സ്ട്രൈക്കറുടെ അഭാവം നേരിടുന്ന ക്ലബ്ബാണ്. ക്വമെ പെപ്രയെ കൈവിട്ട ബ്ലാസ്റ്റേഴ്സിന് ജീസസ് ജിംനസിനെയും നഷ്ടമായിരുന്നു. അതിനാൽ ബ്ലാസ്റ്റേഴ്സ് ഒരു അനുഭവ സമ്പന്നനായ സ്ട്രൈക്കറെ ആവശ്യമുണ്ട്.
കേരളാ ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങൾ കളിച്ച ദിമി 28 ഗോളുമായി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ്.
നിലവിൽ ദിമിയുടെ തിരിച്ച് വരവ് ഔദ്യോഗികമല്ലെങ്കിലും ഇതൊരു അഭിപ്രായമോ, സാധ്യതകളോ മാത്രമാണ്.
