FootballIndian Super LeagueKBFC

ഉരുക്ക് കോട്ട; ഫ്രാൻസ് ദേശിയ ടീമിനെതിരെ മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ഗംഭീര പ്രകടനം

വെള്ളിയാഴ്ച നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഫ്രാൻസ് ദേശിയ ടീമിനെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ഉക്രൈൻ മധ്യനിര താരം ഇവാൻ കല്യുഷ്നി.

മത്സരത്തിൽ താരം ഗോൾ നേടിയില്ലെങ്കിൽ പോലും, മധ്യനിരയിൽ തന്റെതായ സേവനം നടത്താൻ ഇവാൻ സാധിച്ചിട്ടുണ്ട്. മത്സരത്തിൽ 90 മിനിറ്റും കളിച്ച താരം  77% പാസ്സിങ് അക്കുറസി, 1 കീ പാസ്സ്,1 ബിഗ് ചാൻസ് ക്രീയേറ്റഡ്, 1 ഇന്റർസെപ്ഷൻ, 1 ക്ലീയറൻസ്, 1 ബ്ലോക്ക്ഡ് ഷോട്ട് എന്നിവ നടത്താൻ സാധിച്ചു.

എന്തിരുന്നാലും മത്സരം ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഉക്രൈനെ തോൽപിക്കുകയായിരുന്നു. മൈക്കൽ ഒലീസ്, എംബാപ്പെ എന്നിവരുടെ ഗോളിലാണ് ഫ്രാൻസിന്റെ വിജയം.

താരം നിലവിൽ കളിക്കുന്നത് ഉക്രൈൻ ക്ലബ്ബായ മെറ്റലിസ്റ്റ് 1925 ക്ലബിന് വേണ്ടിയാണ്. താരം ഈ സീസണിൽ ഇതോടകം നാല് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.