പുതിയ സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ (KBFC) സാധ്യത ഇലവൻ എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് ഒരു വിശകലനം നടത്തിയിരിക്കുകയാണ്. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ, ഇന്ത്യൻ പ്രതിരോധനിര താരം അമേയ് റണവഡെ എന്നിവരുടെ സൈനിംഗുകൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ഈ ഇലവൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രാൻസ്ഫർ മാർക്കറ്റിന്റെ അഭിപ്രായത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം.
മലയാളി ഗോൾ കീപ്പർ സച്ചിൻ സുരേഷാണ് ടീമിലെ ആദ്യ ചോയിസ് ഗോൾ കീപ്പർ. ലെഫ്റ്റ് ബാക്കായി ഐബാൻ ഡോഹ്ലിങ് സെന്റർ ബാക്കുകളായി മോണ്ടിനെഗ്രനിയൻ താരം ദുസാൻ ലാഗോട്ടർ, ഇന്ത്യൻ യുവതാരം ബികാഷ് യുംനം എന്നിവരാണ്. പുതിയ സൈനിങ്ങായ അമേ റാണാവാഡേയാണ് ഇലവനിൽ റൈറ്റ് ബാക്ക്.
സമീപകാലത്ത് ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളിയെത്തിയ ഡാനിഷ് ഫാറൂഖ്, യുവ മലയാളി താരം വിബിൻ മോഹൻ എന്നിവരാണ് ഹോൾഡിങ് മിഡ്ഫീൽഡർമാർ. അഡ്രിയാൻ ലൂണ അറ്റാക്കിങ് മിഡ്ഫീൽഡറായി കളിക്കും.
മൊറോക്കൻ മാജിഷ്യൻ നോഹ സദോയി ലെഫ്റ്റ് വിങ്ങിലും യുവ ഇന്ത്യൻ താരം കോറു സിങ് റൈറ്റ് വിങ്ങിലും കളിക്കുമ്പോൾ പുതിയ സൈനിങ് കോൾഡോ ഒബിയെറ്റയാണ് സെന്ററൽ ഫോർവെർഡ്.

പരിശീലകൻ ഡേവിഡ് കറ്റാലയയുടെ പ്രധാന പൊസിഷനായ 4-2-3-1 ആണ് ടീം ശൈലി.
content: Kerala Blasters’ new playing XI
