FootballKBFCSports

ദുസാനും ഒബിയേറ്റയും ബെഞ്ചിൽ; ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ ഇപ്രകാരം…

4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ഫോർമേഷനിൽ തന്നേയായിരിക്കും ഡേവിഡ് കറ്റാല ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കുക

കേരളാ ബ്ലാസ്റ്റേഴ്‌സ് വിദേശ സൈനിംഗുകൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഇന്ത്യൻ സൈനിംഗുകൾ ഇനി പ്രതീക്ഷിക്കാമെങ്കിലും പ്രധാനപ്പെട്ട ഇന്ത്യൻ സൈനിംഗുകൾ ബ്ലാസ്റ്റേഴ്‌സ് നേരത്തെ പൂർത്തീകരിക്കുകയും ചെയ്‌തിരുന്നു. നിലവിൽ പൂർത്തീകരിക്കപ്പെട്ട ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ്, വരാനിരിക്കുന്ന സൂപ്പർ കപ്പിൽ ഇറക്കാൻ പോകുന്ന സാധ്യത ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം..

കഴിഞ്ഞ തവണ സൂപ്പർ കപ്പിൽ ഒരു ടീമിന് 6 വിദേശ താരങ്ങളെ ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നു. എന്നാൽ ഇത്തവണ സൂപ്പർ കപ്പിൽ ഒരു ടീമിന് ഇലവനിൽ ഇറക്കാൻ പറ്റുന്ന വിദേശ താരങ്ങളുടെ എണ്ണം നാലായി ചുരുക്കിയിരിക്കുകയാണ് എഐഎഫ്എഫ്. ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കാനാണ് എഐഎഫ്എഫിന്റെ ഈ നീക്കം.

4-2-3-1 എന്ന തന്റെ സത്വസിദ്ധമായ ഫോർമേഷനിൽ തന്നേയായിരിക്കും ഡേവിഡ് കറ്റാല ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കുക.ഗോൾ കീപ്പറായി സച്ചിൻ സുരേഷിനെ തന്നെ പ്രതീക്ഷിക്കാം. ലെഫ്റ്റ് ബാക്കായി നവോച്ച സിങ് സെന്റർ ബാക്കുകളായി പുതിയ സ്പാനിഷ് താരം യുവാൻ റോഡ്രിഗസ്, ഇന്ത്യൻ യുവതാരം ബികാഷ് യുംനം എന്നിവരെയും റൈറ്റ് ബാക്കായി അമേ റാണാവാഡേ എന്നിവരെയും പ്രതീക്ഷിക്കാം.

മലയാളി താരം വിബിൻ മോഹൻ, ഡാനിഷ് ഫാറൂഖ് എന്നിവരായിരിക്കും ഡിഫൻസീവ് മിഡ്ഫീൽഡ് കൈകാര്യം ചെയ്യുന്ന താരം. നായകൻ ലൂണ അറ്റാക്കിങ് മിഡ്ഫീൽഡറായി ഇറങ്ങുമ്പോൾ ലെഫ്റ്റ് വിങ്ങിൽ നോഹയും റൈറ്റ് വിങ്ങിൽ കോറു സിങ്ങും കളത്തിലിറങ്ങും. പോർച്ചുഗീസ് താരം ടിയാഗോ ആൽവസിനായിരിക്കും ഗോളടിക്കാനുള്ള ചുമതല. കോൾഡോ ഒബിയേറ്റയെ സബ് ബെഞ്ചിലും പ്രതീക്ഷിക്കാം.

ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ: ഗോൾ കീപ്പർ: സച്ചിൻ സുരേഷ് പ്രതിരോധം: നവോച്ച സിങ്, യുവാൻ റോഡ്രിഗസ്, ബികാഷ് യുംനം, അമേ റാണാവാഡ, മിഡ്ഫീൽഡ്: ഡാനിഷ് ഫാറൂഖ്, വിബിൻ മോഹൻ, അഡ്രിയാൻ ലൂണ വിങ്: നോഹ സദോയി. കോറു സിങ്, സെൻട്രൽ ഫോർവെർഡ്: ടിയാഗോ ആൽവസ്