FootballIndian Super CupKBFCSports

അവൻ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവും; മുന്നേറ്റ താരത്തെ പുകഴ്ത്തി കറ്റാല

ടീം മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോൾ ടീമിലെ ഒരു താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ ഡേവിഡ് കറ്റാല.

എഐഎഫ്എഫ് സൂപ്പർ കപ്പിൽ മികച്ച പ്രകടനവുമായി സെമി സാധ്യത നിലനിർത്തിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ( kerala blasters fc ). ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ രാജസ്ഥാനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ സ്പോർട്ടിങ് ഡൽഹിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇനി ശേഷിക്കുന്ന ഒരു മത്സരത്തിൽ നിന്ന് ഒരു പോയിന്റ് നേടിയാൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. ടീം മികച്ച പ്രകടനവുമായി മുന്നോട്ട് പോകുമ്പോൾ ടീമിലെ ഒരു താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ ഡേവിഡ് കറ്റാല.

സ്പോർട്ടിങ് ഡൽഹിക്കെതിരെ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ച പോർച്ചുഗീസ് മുന്നേറ്റതാരം ടിയാഗോ ആൽവസിനെ കുറിച്ചാണ് കറ്റാലയുടെ വാക്കുകൾ. അദ്ദേഹത്തിൻറെ കഴിവ് എത്രത്തോളമാണെന്ന് ഞങ്ങൾക്ക് അറിയാമെന്നും അദ്ദേഹം മാനസികമായി ശക്തനാണെന്നും സീസണിൽ അവൻ നമ്മുക്ക് മുതൽക്കൂട്ടാവുമെന്നുമാണ് കറ്റാലയുടെ വാക്കുകൾ.

ചെറിയ പരിക്ക് മൂലം രാജസ്ഥാൻ യൂണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരം കളിക്കാതിരുന്ന ടിയാഗോ സ്പോർട്ടിങ് ഡൽഹിക്കെതിരെ മത്സരത്തിന്റെ 85 ആം മിനുട്ടിലാണ് കളത്തിലിറങ്ങിയത്. നോഹ സദോയിയ്ക്ക് പകരക്കാരനായി ഇറങ്ങിയ താരത്തിന് കുറച്ച് സമയം മാത്രമേ അവസരം ലഭിച്ചതെങ്കിലും തന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്ന ഒരു ഫ്രീ കിക്ക് ഷോട്ടും താരം തൊടുത്ത് വിട്ടിരുന്നു. നിർഭാഗ്യവശാൽ ആ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.

WATCH KBFC VS SCD MATCH HIGHLIGHTS

അതേ സമയം, നവംബർ ആറിന് മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ( kerala blasters fc ) അടുത്ത മത്സരം. ഗ്രൂപ്പ് ഡിയിൽ ഇന്നലെ നടന്ന രാജസ്ഥാൻ- മുംബൈ മത്സരത്തിൽ മുംബൈ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാൻ ഇനി ഒരൊറ്റ പോയിന്റ് മാത്രം മതിയാകും.

അതേ സമയം, ഗ്രൂപ്പ് ഡിയിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചാൽ എഫ്സി ഗോവയെയാണ് സെമിയിൽ ബ്ലാസ്റ്റേഴ്സിന് നേരിടുക. എഫ്സി ഗോവ, ഈസ്റ്റ് ബംഗാൾ എന്നിവരാണ് നിലവിൽ സെമി ഉറപ്പിച്ച രണ്ട് ക്ലബ്ബുകൾ.

കൂടുതൽ വാർത്തകൾക്കായി ക്ലിക്ക് ചെയ്യുക

ഏറ്റവും കൂടുതൽ ആരാധകരുണ്ടായിട്ടും ഇത് വരെ കിരീടം നേടാൻ സാധികാത്ത ക്ലബാണ് ബ്ലാസ്റ്റേഴ്‌സ്. അതിനാൽ ആരാധകർക്ക് വലിയ നിരാശയും അതൃപ്തിയുമുണ്ട്. ഈ സീസണിൽ കിരീടം ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ് കറ്റാലയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ടീമിന്റെ ഇത് വരെയുള്ള പ്രകടനങ്ങൾ ആ പ്രതീക്ഷകളെ നിലനിർത്തുണ്ട്. 2025 ൽ കായിക മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കിരീടം നേടാത്ത ക്ലബ്ബുകൾ കിരീടം ചൂടിയ വർഷം കൂടിയായിരുന്നു ഇത്. അതിനാൽ കിരീടം നേടാത്ത കേരളാ ബ്ലാസ്റ്റേഴ്സും ഈ വർഷം ഒരു അത്ഭുതം പ്രതീക്ഷിക്കുന്നുണ്ട്.

കിരീടത്തിലേക്ക് കരുത്ത്‌ പകരുന്ന സൈനിംഗുകൾ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ നടത്തിയത്. പ്രത്യേകിച്ച് വിദേശ താരങ്ങളുടെ സൈനിങ്‌. സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിദേശ താരങ്ങളായ യുവാൻ റോഡ്രിഗസ്, കോൾഡോ ഒബിയേറ്റ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച്ച വെയ്ക്കുന്നത്.പരിക്കിൽ നിന്നും മുക്തി നേടിയ ടിയാഗോ വരും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധക പ്രതീക്ഷ.