FootballKBFC

കറ്റാലയുടെ വിശ്വസ്ഥന്മാർ; ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ഇനി ഇവരുടെ കൈയിൽ ഭദ്രം 

സൂപ്പർ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാഴ്ച്ചവെച്ചത്. രണ്ട് മത്സരങ്ങളിലും ഗോളുകൾ വഴങ്ങാതെ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ടീമിന് കഴിഞ്ഞിട്ടുണ്ട്. 

എതിർ ടീമിന്റെ മുന്നേറ്റങ്ങളെ ഒന്നിച്ച് പൊരുതിയും ഗോൾകീപ്പർ നോറ ഫെർണാണ്ടസിന്റെ സമയോചിതമായ സേവുകൾ മൂലവുമാണ് ബ്ലാസ്റ്റേഴ്‌സിന് ക്ലീൻ ഷീറ്റ് നേടാൻ കഴിയുന്നത്.

എല്ലാ ആരാധകരും പ്രതിരോധ നിരയിലെ യുവാൻ റോഡ്രിഗസിന്റെ പ്രകടനതെ അഭിനന്ദിക്കുബോഴും ആരാധകർ മറുന്നു പോയ മറ്റ് രണ്ട് താരങ്ങളാണ് ബികാശ് യുമ്നാമും മലയാളി ലെഫ്റ്റ് ബാക്കായ മുഹമ്മദ്‌ ഷഹീഫും. 

ആദ്യ രണ്ട് മത്സരത്തിലും ആദ്യ ഇലവനിൽ ഇടം ലഭിച്ച ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടകം തന്നെ സെന്റർ ബാക്ക് ലൈനിൽ യുവാൻ റോഡ്രിഗസ്-ബികാശ് യുമ്നാം കോമ്പോ മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. 

ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലെ സ്ഥിര സാനിധ്യമായിരിക്കും ഇരുവരുമെന്നും ഉറപ്പിക്കാം. മറുഭാഗത്ത്‌ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളിൽ ഒരാളായ നവോച്ച സിംഗിനെ പുറത്തിരുത്തിയാണ് ഡേവിഡ് കറ്റാല മലയാളി താരം മുഹമ്മദ്‌ ഷഹീഫിന് അവസരം നൽകിയത്. 

എന്നാൽ ഷഹീഫ് ഈ അവസരം കൃത്യമായി തന്നെ ഉപയോഗിച്ചുവെന്ന് പറയാം. പ്രതിരോധത്തിലും അതോടൊപ്പം മുന്നേറ്റ നിരയിലേക്കും താരം ഒരേപോലെ സംഭാവന ചെയ്യുന്നത് നമ്മൾക്ക് കാണാൻ കഴിഞ്ഞു. എന്തിരുന്നാലും വരും മത്സരങ്ങളിലും ഇരുവരും ഇതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് പ്രതിക്ഷിക്കാം.