അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ ഫെബ്രുവരി 14 മുതൽ ആരംഭിക്കുകയാണ്. ഇതിന് ഭാഗമായി എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തന്നെ തങ്ങളുടെ പങ്കാളിത്തം സ്ഥിതികരിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഐഎസ്എൽ 2025-26 സീസണിലെ ഫിക്സചറുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. എല്ലാ ക്ലബ്ബുകളും തങ്ങളുടെ ഹോം ഗ്രൗണ്ട് കുറിച്ചുള്ള അപ്ഡേറ്റ് AIFFന് നൽകി കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അതോടൊപ്പം പ്രശസ്ത ഫുട്ബോൾ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോവയുടെ റിപ്പോർട്ട് പ്രകാരം 2025-26 സീസണലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. കരുത്തന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ നേരിടുക.
എന്നാൽ ഈ മത്സരം എവിടെ വെച്ചാണ് നടക്കുക എന്നതിൽ വ്യക്തത വന്നിട്ടില്ല. ഉദ്ഘാടന ദിവസത്തിലെ തന്നെ മറ്റൊരു മത്സരത്തിൽ എഫ്സി ഗോവ പുതുതായി ഐഎസ്എലിലേക്ക് പ്രൊമോഷൻ ലഭിച്ച ഇന്റർ കാശിയെ നേരിടും.
ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡാ സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക. എന്തിരുന്നാലും 2025-26 സീസൺ ഫിക്സചറുകൾ AIFF ഉടൻ തന്നെ പുറത്ത് വിടുന്നതാണ്.
