ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായി ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പ്രവർത്തനകൾ കൊച്ചിയിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണ്.
പ്രീ സീസണിന് ഭാഗമായി, ഇന്ന് നടന്ന ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരളയുമായുള്ള സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.
ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ നേടിയത് അമാവിയാണ്. ഇന്ത്യൻ താരങ്ങൾക്കൊപ്പം വിദേശ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ പകുതിയിൽ തന്നെ ഇറങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്സിനായി ആദ്യ ഇലവനിൽ ഇറങ്ങിയ താരങ്ങൾ:- സച്ചിൻ, അമെയ്, ഐബാൻ, ഹോർമി, സഹീഫ്, കോറൂ, വിബിൻ, റൗളിൻ, നിഹാൽ, മർലോൺ, വിക്ടർ.
ഗോകുലം കേരളയുമായുള്ള രണ്ടാം സൗഹൃദ മത്സരം ഫെബ്രുവരി എട്ട് ഞായറാഴ്ചയാണ് നടക്കുക.