ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ നുവാൻ തുഷാരയ്ക്ക് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2026) സീസൺ നഷ്ടമാകും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ഏർപ്പെടുത്തിയ കർശനമായ പുതിയ ഫിറ്റ്നസ് നയമാണ് താരത്തിന് വില്ലനായത് (Nuwan Thushara IPL NOC Denied SLC).
RELATED READS: ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്സാണ് ‘രാജസ്ഥാൻ റോയൽസ്! എന്ത് കൊണ്ട്?
2029 വരെ ഐപിഎൽ കളിക്കാനാവില്ല; സൂപ്പർ താരത്തിന് മുട്ടൻ പണി കിട്ടി
നിശ്ചിത ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് തുഷാരയ്ക്ക് ഐപിഎല്ലിൽ കളിക്കാനുള്ള എൻഒസി (No Objection Certificate) നൽകാൻ ബോർഡ് വിസമ്മതിച്ചു.
ഇതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി (RCB) ഏകദേശം 1.6 കോടി രൂപയ്ക്കുള്ള താരത്തിന്റെ കരാർ റദ്ദാക്കപ്പെട്ടേക്കും.ഫ്രാഞ്ചൈസി ലീഗുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് താരങ്ങൾ നിർബന്ധമായും പുതിയ ശാരീരികക്ഷമതാ പരീക്ഷ പാസാകണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അടുത്തിടെ നിയമം കൊണ്ടുവന്നിരുന്നു.
ഈ പരീക്ഷയിൽ ആവശ്യമായ പോയിന്റുകൾ നേടാൻ തുഷാരയ്ക്ക് സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.താരം നിലവിൽ പരിക്കിന്റെ പിടിയിലല്ലെങ്കിലും, രാജ്യാന്തര നിലവാരത്തിലുള്ള ഫിറ്റ്നസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടതാണ് ബോർഡിനെ ഇത്തരമൊരു കർശന തീരുമാനത്തിലേക്ക് നയിച്ചത്.
2025-ലെ ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ പ്രധാന ബൗളർമാരിൽ ഒരാളായിരുന്ന തുഷാരയ്ക്ക് ഫിറ്റ്നസ് കാരണങ്ങളാൽ ടി20 ലോകകപ്പിനുള്ള ടീമിലും ഇടം ലഭിച്ചിരുന്നില്ല.
ശ്രീലങ്കൻ നിരയിലെ മറ്റ് പ്രമുഖ താരങ്ങളായ ദുഷ്മന്ത ചമീര, ദാസുൻ ഷാനക, പതും നിസ്സങ്ക, കാമിന്ദു മെൻഡിസ് എന്നിവർ ഫിറ്റ്നസ് പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി ഐപിഎല്ലിൽ കളിക്കാൻ അനുമതി വാങ്ങിയിട്ടുണ്ട്.
എന്നാൽ കുസൽ പെരേരയ്ക്ക് മാത്രം ഫിറ്റ്നസ് പരീക്ഷയില്ലാതെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) കളിക്കാൻ അനുമതി നൽകി. താരം നിലവിൽ ദേശീയ ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമല്ലാത്തതിനാലാണ് ഈ ഇളവ് നൽകിയതെന്ന് ബോർഡ് വ്യക്തമാക്കി.
ആർസിബിയുടെ തിരിച്ചടിയും ലങ്കൻ ബോർഡിന്റെ മുന്നറിയിപ്പും

ലോകത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ടൂർണമെന്റ് നഷ്ടമാകുന്നത് സാമ്പത്തികമായും പ്രൊഫഷണൽ പരമായും തുഷാരയ്ക്ക് വലിയ തിരിച്ചടിയാണ്.
താരത്തിന്റെ അഭാവം ആർസിബിയുടെ ബൗളിംഗ് നിരയെയും പ്രതിസന്ധിയിലാക്കും.നുവാൻ തുഷാരയെ സംബന്ധിച്ചിടത്തോളം ഈ സീസൺ കരിയറിലെ ഏറ്റവും നിർണ്ണായകമായ ഒന്നായിരുന്നു.
ലസിത് മലിംഗയുടെ ബൗളിംഗ് ശൈലിയുമായി സാമ്യമുള്ളതിനാൽ ‘ജൂനിയർ മലിംഗ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുഷാരയെ ആർസിബി വലിയ പ്രതീക്ഷയോടെയാണ് ടീമിലെത്തിച്ചത്.
എന്നാൽ ഐപിഎൽ പോലെയുള്ള ഒരു ഹൈ-ഇന്റൻസിറ്റി ടൂർണമെന്റിൽ കളിക്കാൻ ആവശ്യമായ കായിക്ഷമത താരത്തിനില്ലെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ കണ്ടെത്തൽ.
പരിക്കുകൾ ഒന്നുമില്ലെങ്കിലും ഓടുമ്പോഴുള്ള വേഗതയും സ്റ്റാമിനയും അളക്കുന്ന പുതിയ ഫിറ്റ്നസ് ബെഞ്ച്മാർക്കുകളിൽ താരം പിന്നിലായിപ്പോയി.
ഇത് കേവലം ഒരു ടൂർണമെന്റ് നഷ്ടമാകുന്നതിലുപരി താരത്തിന്റെ രാജ്യാന്തര കരിയറിനെത്തുടന്നെ ബാധിച്ചേക്കാം.തുഷാരയുടെ അഭാവം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വലിയ തിരിച്ചടിയാണ്.
ഡെത്ത് ഓവറുകളിൽ കൃത്യതയോടെ യോർക്കറുകൾ എറിയാൻ കെൽപ്പുള്ള ഒരു ബൗളറെയാണ് ഇതോടെ ആർസിബിക്ക് നഷ്ടമാകുന്നത്.
താരത്തിന് എൻഒസി നിഷേധിച്ചതോടെ ലേലത്തിൽ വിറ്റുപോകാത്ത മറ്റ് വിദേശ പേസർമാരെ ടീമിലെത്തിക്കാൻ ആർസിബി മാനേജ്മെന്റ് നിർബന്ധിതരാകും.
അതേസമയം, ശ്രീലങ്കൻ ബോർഡിന്റെ ഈ കർശന നിലപാട് മറ്റ് യുവതാരങ്ങൾക്കും ഒരു മുന്നറിയിപ്പാണ്.
ഫ്രാഞ്ചൈസി ലീഗുകളിൽ ലക്ഷങ്ങൾ സമ്പാദിക്കുമ്പോഴും ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താൽ കരിയർ തന്നെ അപകടത്തിലാകുമെന്ന സന്ദേശമാണ് ബോർഡ് ഇതിലൂടെ നൽകുന്നത്.
ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി
CONTENT: Nuwan Thushara IPL NOC Denied SLC
