CricketCricket LeaguesIndian Premier LeagueSports

IPL 2026: ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ‘വട്ടപ്പൂജ്യം’, സമ്പൂർണ പരാജയമായി സൂപ്പർ താരം

ഐപിഎൽ 2026 (IPL 2026) ൽ മുംബൈക്കെതിരെ വിജയം നേടി വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സ് നിരയിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഓൾറൗണ്ടർ ശിവം ദുബെ.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന താരം ഇപ്പോൾ ഫീൽഡിങ്ങിലും ടീമിന് വലിയ ബാധ്യതയാവുകയാണ്. മുംബൈ ഇന്ത്യൻസിന് എതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ രണ്ട് പ്രധാന ക്യാച്ചുകൾ കൈവിട്ടതോടെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് താരത്തിന് നേരെ ഉയരുന്നത്.

മുംബൈയ്ക്കെതിരെയുള്ള പിഴവുകൾ

മുംബൈ ഇന്ത്യൻസ് ഇന്നിങ്‌സിന്റെ ഏഴാം ഓവറിലായിരുന്നു ദുബെയുടെ ആദ്യത്തെ പിഴവ് സംഭവിച്ചത്. ചെന്നൈ നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് പന്തേൽപ്പിക്കാൻ സ്പിന്നർ നൂർ അഹമ്മദിനെ വിളിച്ചു.

പവർപ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ അഹമ്മദിന്റെ രണ്ടാമത്തെ പന്തിൽ തന്നെ വിക്കറ്റ് നേടാനുള്ള അവസരം ലഭിച്ചിരുന്നു.നമൻ ധിർ അടിച്ച പന്ത് നേരെ ഷോർട്ട് തേർഡ് മാനിൽ നിന്ന ദുബെയുടെ കൈകളിലേക്കാണ് എത്തിയത്.

വളരെ പതുക്കെ വന്ന പന്ത് അനായാസം പിടിക്കാമെന്നിരിക്കെ, ദുബെ കൈകൾ നേരത്തെ അടച്ചതോടെ പന്ത് വഴുതി താഴെ വീണു. പത്തൊമ്പത് റൺസിൽ നിൽക്കെ വിക്കറ്റ് ലഭിക്കുമായിരുന്ന അവസരം ഇതോടെ പാഴായി.

ആദ്യത്തെ പിഴവിന് പിന്നാലെ പന്ത്രണ്ടാം ഓവറിലും ദുബെ വീണ്ടും ടീമിനെ പ്രതിസന്ധിയിലാക്കി.

ഇത്തവണ തിലക് വർമ്മയാണ് ദുബെയുടെ പിഴവിൽ രക്ഷപ്പെട്ടത്.

ജാമി ഓവർട്ടൻ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ തിലക് വർമ്മ വലിയ ഷോട്ടിന് ശ്രമിച്ചു.

കവർ ഏരിയയിൽ പന്തിനായി മുന്നോട്ട് ഡൈവ് ചെയ്തെങ്കിലും ദുബെയ്ക്ക് അത് പൂർത്തിയാക്കാൻ സാധിച്ചില്ല.

പന്ത് ദുബെയുടെ മുന്നിൽ ലാൻഡ് ചെയ്തതോടെ ആ അവസരവും നഷ്ടമായി.

IPL 2026

ദുബെയുടെ സീസണിലെ കണക്കുകൾ

ടീമിന് വലിയ വിജയങ്ങൾ സമ്മാനിക്കേണ്ട താരം തന്നെ വില്ലനായി മാറുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്‌മെന്റിനെയും ആശങ്കയിലാക്കുന്നുണ്ട്.

ഫീൽഡിങ്ങിൽ മാത്രമല്ല, ബാറ്റിങ്ങിലും ബൗളിങ്ങിലും താരത്തിന് ഇത് വരെ തിളങ്ങാനായിട്ടില്ല.

സീസണിൽ ഏഴ് ഇന്നിങ്‌സുകളിൽ നിന്നായി 150 റൺസാണ് താരത്തിന്റെ സമ്പാദ്യം.

ബൗളിങ്ങിൽ സീസണിലിത് വരെ 3 ഓവർ എറിഞ്ഞ താരത്തിന് ഒരു പാർട് ടൈം ബൗളർ ഉണ്ടാക്കുന്ന ഇമ്പാക്റ്റും ഉണ്ടാക്കാനായിട്ടില്ല.

ബൗളിങ്ങിൽ സിഎസ്കെ താരത്തിൽ നിന്നും വലിയ സംഭാവനകൾ പ്രതീക്ഷിക്കുന്നില്ല എങ്കിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും താരം വരുത്തുന്ന പിഴവുകൾ ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

ALSO READ: സഞ്ജുവിന്റെ ‘ടിപ്സ്’: വീണത് മുംബൈയുടെ നിർണായക വിക്കറ്റ്, സംഭവമറിയാം…

English Summary : Shivam Dube has become a target of criticism in IPL 2026 after dropping two crucial catches against Mumbai Indians at Chepauk. His failures to dismiss Naman Dhir and Tilak Varma proved costly for Chennai Super Kings, adding to his ongoing struggles with form in both batting and bowling.