CricketCricket LeaguesIndian Premier LeagueSports

സഞ്ജുവിന്റെ ‘ടിപ്സ്’: വീണത് മുംബൈയുടെ നിർണായക വിക്കറ്റ്, സംഭവമറിയാം…

സഞ്ജു പറഞ്ഞതുപോലെ പന്തെറിഞ്ഞ കംബോജ് തൊട്ടടുത്ത പന്തിൽ തന്നെ മിൻസിന്റെ വിക്കറ്റ് തെറിപ്പിച്ചു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം (Csk Vs Mi). ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥയേല്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

48 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ശര്‍മ (40 പന്തില്‍ പുറത്താവാതെ 54) റുതുരാജിന് നിര്‍ണായക പിന്തുണ നല്‍കി.

ചെന്നൈയുടെ വിജയത്തോടപ്പം മത്സരത്തിൽ ചർച്ചയാകുന്നത് മലയാളി താരം സഞ്ജു സാംസണിന്റെ തന്ത്രമാണ്. ബാറ്റിങ്ങിൽ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നിൽ നിന്ന് ബൗളർമാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി സഞ്ജു ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.

മുംബൈ ഇന്ത്യൻസ് ഇന്നിങ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു മത്സരത്തിന്റെ ഗതി മാറ്റിയ ആ സംഭവം.

മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ ചെന്നൈക്കായി പന്തെറിഞ്ഞത് യുവ പേസർ അൻഷുൽ കംബോജാണ്.

ഓഫ്‌സ്റ്റംപിന് പുറത്ത് വന്ന പന്തിനെ ബൗണ്ടറി കടത്തി മുംബൈ താരം റോബിൻ മിൻസ് കാംബോജിനെ മികച്ച രീതിയിൽ നേരിട്ടു.

ഇതോടെ, വിക്കറ്റിന് പിന്നിൽ നിന്നും ഓടിയെത്തിയ സഞ്ജു കംബോജിന് ചില നിർദ്ദേശങ്ങൾ നൽകി.

ഓഫ്സ്റ്റംപ് ലൈനില്‍ ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോള്‍ എറിയാനാണ് സഞ്ജു നിര്‍ദേശിച്ചത്.

സഞ്ജു പറഞ്ഞതുപോലെ പന്തെറിഞ്ഞ കംബോജ് തൊട്ടടുത്ത പന്തിൽ തന്നെ മിൻസിന്റെ വിക്കറ്റ് തെറിപ്പിച്ചു.

ഇതാദ്യമായല്ല സഞ്ജു സാംസൺ മത്സരത്തിനിടെ ഇത്തരത്തിൽ ബൗളർമാർക്ക് ഉപദേശങ്ങൾ നൽകുന്നത്.

നേരത്തെ നൂർ അഹമ്മദിനും സമാനമായ തന്ത്രം നൽകി സഞ്ജു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ബാറ്റിങ്ങിലെ നിരാശ

Csk Vs Mi
sanju samson

വിക്കറ്റിന് പിന്നിൽ തിളങ്ങിയെങ്കിലും ബാറ്റിങ്ങിൽ സഞ്ജുവിന് ഈ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല.

നേരത്തെ മുംബൈക്കെതിരെ വാംഖഡെ സ്റ്റേഡിയത്തിൽ പുറത്താകാതെ സെഞ്ച്വറി നേടിയ സഞ്ജുവിന് സ്വന്തം തട്ടകമായ ചെപ്പോക്കിൽ ആ പ്രകടനം ആവർത്തിക്കാനായില്ല.

പേസർ ജസ്പ്രീത് ബുംറയുടെ പന്തിൽ പതറിയ സഞ്ജു പതിനൊന്ന് റൺസെടുത്ത് പുറത്തായി.

വിക്കറ്റ് കീപ്പർ റയാൻ റിക്കെൽറ്റണിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.

കളിയിൽ ഒരു തവണ സഞ്ജുവിന് ഭാഗ്യം തുണച്ചെങ്കിലും അത് വലിയൊരു ഇന്നിങ്‌സാക്കി മാറ്റാൻ അദ്ദേഹത്തിനായില്ല.

ALSO READ: സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് മടങ്ങിയെത്തുന്നു; പന്തിന് തിരിച്ചടി, ലക്ഷ്യം 2027 ലോകകപ്പ്

English Summary : Sanju Samson displayed his tactical brilliance in IPL 2026 by guiding bowler Anshul Kamboj to take a crucial wicket against Csk Vs Mi. Although he struggled with the bat, scoring only 11 runs, Sanju’s captaincy-like intervention behind the stumps became a viral sensation among Chennai Super Kings fans.