FootballIndian Super LeagueMohun Bagan Super GiantSportsTransfer News

ഐഎസ്എൽ നടന്നാലെന്ത്, നടന്നില്ലെങ്കിലെന്ത്!; വിദേശ താരവുമായി കരാർ പുതുക്കാൻ മോഹൻ ബഗാൻ

അടുത്ത സീസണിലെ ഐഎസ്എല്ലിനെ (ISL) പറ്റി ഇത് വരെയും വ്യക്തത വന്നിട്ടില്ല. ഐഎസ്എൽ നടക്കുമോ ഇല്ലയോ എന്നുറപ്പില്ലെങ്കിലും തങ്ങളുടെ താരങ്ങളെ നിലനിർത്തണം എന്ന മൈൻഡ് ആണ് ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാന്. കഴിഞ്ഞ സീസണിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഉയർന്ന പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളെയെല്ലാം ഒഴിവാക്കിയപ്പോഴും തങ്ങളുടെ വമ്പൻ താരങ്ങൾക്ക് മുഴുവൻ പ്രതിഫലവും കൊടുത്ത് കളിപ്പിച്ച ടീമാണ് മോഹൻ ബഗാൻ. ആ ബഗാനിപ്പോൾ തങ്ങളുടെ ഒരു പ്രധാന വിദേശ താരവുമായി കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ്.

ALSO READ: ഫിഫ ലോകകപ്പിൽ കളിയ്ക്കാൻ ഇന്ത്യയ്ക്ക് സുവർണാവസരം: ഫിഫയുടെ അനുകൂല വിധിക്ക് കാത്തിരുന്ന് ആരാധകർ

ആൽബർട്ടോ റോഡ്രിഗസിന് പുതിയ കരാർ

ISL
Alberto Rodríguez & Tom Aldred in ISL

തങ്ങളുടെ സ്പാനിഷ് താരം ആൽബർട്ടോ റോഡ്രിഗസിന് പുതിയ കരാർ നൽകാനാണ് ബഗാന്റെ നീക്കം. മോഹൻ ബഗാനുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പുറത്ത് വിടുന്ന MBFT എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താരവുമായി ബഗാൻ ഒന്നിൽ കൂടുതൽ സീസണുകൾ ദൈർഘ്യമുള്ള പുതിയ കരാർ ഒപ്പിടാനുള്ള നീക്കത്തിലാണെന്നും ചർച്ചകൾ ആരംഭിച്ചെന്നുമാണ് റിപ്പോർട്ട്. സാമ്പത്തിക കാരണങ്ങൾ കൊണ്ട് മറ്റു ഐഎസ്എൽ ക്ലബ്ബുകൾ അടച്ച് പൂട്ടൽ ഭീഷണി നേരിടുമ്പോഴാണ് ബഗാന്റെ ഈ നീക്കം.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ കപ്പിത്താനെ ബഗാൻ റാഞ്ചുമോ? പുതിയ പരിശീലകനുള്ള റഡാർ സജീവമാക്കി കൊൽക്കത്തൻ വമ്പന്മാർ

ആൽബർട്ടോ റോഡ്രിഗസ്

ISL
Alberto Rodríguez & Tom Aldred in ISL

33 കാരനായ സ്പാനിഷ് താരം കഴിഞ്ഞ രണ്ട് സീസണുകളിലായി ബഗാൻ പ്രതിരോധത്തിന്റെ കുന്തമുനയാണ്. ഇൻഡോനേഷ്യൻ ക്ലബ്ബിൽ നിന്നാണ് താരത്തെ ബഗാൻ ടീമിലെത്തിച്ചത്.

രണ്ട് സീസണുകളിലായി ബഗാന് വേണ്ടി കളിച്ച താരം 42 മത്സരങ്ങളിൽ 6 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. പ്രതിരോധം ഉറപ്പിക്കുന്നത് പോലെ തന്റെ ഹൈറ്റ് ഉപയോഗിച്ച് ഗോളുകൾ നേടാനുള്ള കഴിവും കണക്കിലെടുത്താണ് താരത്തിന് ബഗാൻ പുതിയ കരാർ നൽകുന്നത്.

ALSO READ: റയൽ മാഡ്രിഡ് അക്കാദമി താരം ഇന്ത്യൻ ജേഴ്സിയിലേക്ക്? വഴിതുറന്ന് ഖാലിദ് ജമീൽ, ഇനി തകർക്കും

English Summary: Despite the ongoing uncertainty surrounding the upcoming ISL, Mohun Bagan Super Giant are actively looking to extend the contract of their Spanish defender, Alberto Rodriguez. The 33-year-old center-back has been a crucial pillar of the club’s defense over the last two seasons, scoring 6 goals in 42 appearances. While several other league clubs are currently facing severe financial constraints, the Kolkata giants have reportedly initiated talks for a multi-year extension to secure the player’s long-term future.