CricketCricket LeaguesIndian Premier LeagueSports

ആറ് താരങ്ങളെ റിലീസ് ചെയ്യാൻ സിഎസ്കെ; ലക്ഷ്യം ശുദ്ധികലശം

അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.

സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ അടുത്ത സീസണിലേക്ക് വൻ മാറ്റങ്ങൾക്ക് പദ്ധതിയിട്ട് സിഎസ്കെ. പ്രധാനമായും തങ്ങളുടെ ആറ് താരങ്ങളെ റിലീസ് ചെയ്ത് മിനി ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിൽ ടീം ശക്തമാക്കാനാണ് സിഎസ്കെയുടെ പ്ലാൻ. സിഎസ്കെയുടെ പദ്ധതി പ്രകാരം ടീം റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങൾ ആരൊക്കെയൊന്ന് നോക്കാം…

ALSO READ: പരിക്ക് കാരണം ഐപിഎൽ കളിക്കാതിരുന്ന താരം മറ്റൊരു ലീഗിൽ; എങ്ങനെ സാധിക്കും? ഐപിഎൽ നിയമം അറിയാം…

പ്രശാന്ത് വീർ

IPL
Prashant Veer In IPL

രവീന്ദ്ര ജഡേജയുടെ പിൻഗാമി എന്ന ടാഗ് ലൈനിൽ 14.20 കോടി രൂപയ്ക്ക് സിഎസ്കെ വാങ്ങിച്ച ഈ 20 കാരന് ആ തുകയുടെ യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. 6 മത്സരങ്ങളിൽ 90 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇത്തരത്തിലുള്ള ഒരു താരത്തെ വൻ തുക ചിലവഴിച്ച് ഇനിയും നിലനിർത്തേണ്ടതില്ല എന്ന നിലപാടിലാണ് സിഎസ്കെ

രാഹുൽ ചഹർ

IPL
Rahul Chahar

സ്പിന്നർമാർ എന്നും തിളങ്ങാറുള്ള ചെന്നൈ നിരയിൽ വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച ഇന്ത്യൻ താരമാണ് രാഹുൽ ചഹാർ. 5.20 കോടിയാണ് താരത്തിനായി ചെന്നൈ മുടക്കിയത്. സീസണിൽ ഒരൊറ്റ മത്സരത്തിൽ മാത്രം കളിച്ച താരം 4 ഓവർ എറിയുകയും ചെയ്തിരുന്നു. അതിൽ വഴങ്ങിയതാവട്ടെ 46 റൺസും. ഒരു വിക്കറ്റ് പോലും താരത്തിന് വീഴ്ത്താനായിട്ടില്ല.

മാറ്റ് ഹെൻറി

IPL
Matt Henry

1.50 കോടിക്ക് സിഎസ്കെ വാങ്ങിച്ച ന്യൂസിലാൻഡ് വെറ്ററൻ പേസറായിരുന്നു മാറ്റ് ഹെൻറി. നഥാൻ എല്ലിസ് പരിക്കേറ്റ് പുറത്തായ സീസണിൽ ആ കുറവ് നികത്തുമെന്ന് കരുതിയ ഹെൻറി സീസണിൽ ചെണ്ടയായി മാറി.

3 മത്സരങ്ങളിൽ നിന്നായി 10 ഓവർ എറിഞ്ഞ താരത്തിന്റെ ഇക്കോണോമി 13.00 ആണ്. വീഴ്ത്തിയതാവട്ടെ ആകെ 3 വിക്കറ്റും.

മാത്യു ഷോർട്സ്

IPL
Matthew Short

വലിയ പ്രതീക്ഷകളോടെ സിഎസ്കെ എത്തിച്ച ഓസിസ് ഓൾറൗണ്ടറാണ് ഷോർട്സ്. ഒന്നരക്കോടി അടിസ്ഥാന വിലയിൽ ടീമിലെത്തിയ താരത്തിന് ബാറ്റ് കൊണ്ടോ പന്ത് കൊണ്ടോ തിളങ്ങാനായില്ല.

3 മത്സരങ്ങളിൽ നിന്ന് 117.65 എന്ന സ്ട്രൈക്ക് റേറ്റിൽ 60 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളു.

സാക്ക് ഫൗൾക്സ്

IPL
Zak Foulkes

75 ലക്ഷം എന്ന അടിസ്ഥാന വിലയ്ക്ക് പരിശീലകൻ ഫ്ലെമിങ്ങിന്റെ ന്യൂസിലാൻഡ് ബെർത്തിൽ ടീമിലെത്തിയ താരത്തിന് സീസണിൽ ഒരൊറ്റ അവസരം പോലും ലഭിച്ചിട്ടില്ല. എങ്കിലും അടുത്ത സീസണിലേക്ക് ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താരത്തെ റിലീസ് ചെയ്യാനാണ് സിഎസ്കെയുടെ തീരുമാനം.

കാർത്തിക് ശർമ്മ

IPL
Kartik Sharma

14.20 കോടിക്ക് വാങ്ങിച്ച കാർത്തിക്ക് ശർമയ്ക്കും ആ വിലയോട് കൂറ് പുലർത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും താരം ഒരു ഇന്റന്റ് കാണിച്ചിട്ടുണ്ട്. അതിനാൽ താരത്തെ സിഎസ്കെ നിലനിർത്തിയേക്കും. എങ്കിലും 14.20 എന്ന വൻ ടാഗ് ലൈൻ ഒഴിവാക്കാനായി താരത്തെ റിലീസ് ചെയ്ത് കുറഞ്ഞ വിലയ്ക്ക് തിരിച്ച് വാങ്ങാനാണ് സിഎസ്കെയുടെ പ്ലാൻ.

ഈ 6 താരങ്ങളെ റിലീസ് ചെയ്‌താൽ 37.35 കോടി രൂപ അടുത്ത മിനിലേലത്തിൽ സിഎസ്കെയ്ക്ക് ലഭിക്കും. ഇത് ഉപയോഗിച്ച് മികച്ച താരങ്ങളെ അവർക്ക് വാങ്ങിക്കാനാവും.

അതേ സമയം, ശിവം ദുബെ, ബ്രെവിസ്, ഋതുരാജ് എന്നിവർ മോശം ഫോമിലാണ് എങ്കിലും ഇവരൊയൊക്കെ നിലനിർത്താനാണ് ക്ലബ്ബിന്റെ തീരുമാനം.

ALSO READ: ഇജ്ജാതി പ്രകടനം; അവൻ ഉടൻ ഇന്ത്യൻ ടീമിലെത്തും; യുവതാരത്തെ വാഴ്ത്തി ക്രിക്കറ്റ് വിദഗ്ദർ

English Summary : Following their playoff exit, Chennai Super Kings are planning a major squad overhaul for the next IPL season by releasing six players. This strategic move aims to free up 37.35 crore for the upcoming mini-auction to rebuild a stronger team.