ഐപിഎൽ സീസൺ നിർണായകമായ ഘട്ടത്തിലേക്ക് കടക്കവേ മറ്റൊരു റൂമർ കൂടി സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ചെന്നൈ സൂപ്പർ കിങ്സുമായി ബന്ധപ്പെട്ടാണ് ആ റൂമർ.
ഗുജറാത്ത് ടൈറ്റൻസിന്റെ ഇന്ത്യൻ ഓൾറൗണ്ടർ സായി കിഷോർ (Sai Kishore) സിഎസ്കെയിലേക്ക് ചേർന്നേക്കുമെന്നാണ് റൂമറുകൾ. സിഎസ്കെയുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ഗുജറാത്ത് ടൈറ്റൻസിനെതിരെയായിരുന്നു. മത്സരശേഷം ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദും സായി കിഷോറും ദീർഘ നേരം സംസാരിച്ചിരുന്നു. ഇതാണ് റൂമറിന് വഴി തെളിയിച്ചത്.
സായി കിഷോറിനെ ട്രേഡ് ഡീലിലൂടെ സ്വന്തമാക്കാൻ സിഎസ്കെയ്ക്ക് താൽപര്യമുണ്ട് എന്ന വാർത്തകൾ നേരത്തയുണ്ടായിരുന്നു. ഇതാണ് റൂമറിന് കൂടുതൽ ശക്തി നൽകിയത്.
ALSO READ: പരിക്ക് കാരണം ഐപിഎൽ കളിക്കാതിരുന്ന താരം മറ്റൊരു ലീഗിൽ; എങ്ങനെ സാധിക്കും? ഐപിഎൽ നിയമം അറിയാം…
സായി കിഷോർ- സിഎസ്കെ സാദ്ധ്യതകൾ

നിലവിൽ ഇത് റൂമർ മാത്രമാണ് എങ്കിലും ചില അനുകൂല സാഹചര്യങ്ങൾ ഇതിന് പിന്നിലുണ്ട്. നിലവിൽ ഗുജറാത്ത് നിരയിൽ സ്ഥിര സാന്നിധ്യമല്ല കിഷോർ. മറുഭാഗത്ത് സിഎസ്കെ ആവട്ടെ ജഡേജ പോയ ഒഴിവിലേക്ക് പറ്റിയ പകരക്കാരനെ കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ്.
ലേലത്തിൽ 14.20 കോടി നൽകിയ സ്വന്തമാക്കിയ പ്രശാന്ത് വീർ ജഡേജയ്ക്ക് പകരക്കാരനാവുമെന്ന് കരുതിയെങ്കിലും പ്രശാന്ത് ഒരു നനഞ്ഞ പടക്കമായി. ഈ സാഹചര്യത്തിൽ ചെന്നൈ സായി കിഷോറിനെ പറ്റി ചിന്തിച്ചാൽ തെറ്റ് പറയേണ്ടതില്ല.
ലെഫ്റ്റ് ഹാൻഡഡ് ബാറ്ററായ കിഷോർ സ്ലോ ലെഫ്റ്റ് ആം ഓർത്തഡോൿസ് രീതിയിലാണ് പന്തെറിയുന്നത്.
ജഡേജയുടെ കളി ശൈലിയുമായി ബന്ധമുള്ളതിനാൽ ഒരു ഒരു ട്രേഡ് കേവലം ഒരു റൂമർ മാത്രമായി തള്ളിക്കളയാനാവില്ല.
തമിഴ് നാട് സ്വദേശിയായ കിഷോർ തന്റെ നാട്ടിലെ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിയ്ക്കാൻ താൽ പര്യം പ്രകടിപ്പിക്കാനും സാധ്യതയുണ്ട്.
ALSO READ: ഇജ്ജാതി പ്രകടനം; അവൻ ഉടൻ ഇന്ത്യൻ ടീമിലെത്തും; യുവതാരത്തെ വാഴ്ത്തി ക്രിക്കറ്റ് വിദഗ്ദർ
റൂമർ യാഥാർഥ്യമാകുമോ?

നിലവിൽ ഇത് കേവലം റൂമർ മാത്രമാണ്. ട്രേഡ് ഡീലിനെ പറ്റി സിഎസ്കെ അടുത്ത സീസണിന്റെ തൊട്ട് മുമ്പ് മാത്രമേ ആലോചിക്കുകയുള്ളു.
അടുത്ത സീസൺ വരെ ചെന്നൈ പ്രതീക്ഷിക്കുന്ന പ്രകടനം സായി കിഷോറിന്റെ ഭാഗത്ത് നിന്ന് അഭ്യന്തര ക്രിക്കറ്റിൽ നിന്നുണ്ടായത് ഈ ഡീൽ ചിലപ്പോൾ സിഎസ്കെ പരിഗണിച്ചേക്കാം…
ALSO READ: ബിഹാറിൽ നിന്നും പുതിയൊരു ഐപിഎൽ ടീം?!: ബിസിസിഐ കനിയുമോ, ഉടമകൾ റെഡി!
https://x.com/pratyush_no7/status/2057821561563030012
https://x.com/SixerSanju/status/2058058486324596988
https://x.com/Abhishek060722/status/2057824564269490315
English Summary : Speculation is rife that Gujarat Titans’ all-rounder Sai Kishore might join Chennai Super Kings through a trade deal. With CSK seeking a reliable spin-bowling all-rounder after Ravindra Jadeja’s exit, a post-match conversation between Kishore and Ruturaj Gaikwad has fueled rumors.
