ഫിഫ ലോകകപ്പ് റൌണ്ട് 32 വിൽ ജപ്പാനെതിരെ ബ്രസീൽ വിജയം നേടിയപ്പോൾ എയറിലായത് ബ്രസീൽ വിരുദ്ധ മുന്നണി മാത്രമല്ല, പ്രശസ്ത ജർമ്മൻ സാമ്പത്തിക വിദഗ്ദ്ധൻ ജോവാക്കിം ക്ലെമെന്റ കൂടിയാണ്. അദ്ദേഹത്തെ എയറിലാക്കിയതാവട്ടെ സാക്ഷാൽ നെയ്മറും.സംഭവത്തെ കുറിച്ച് കൂടുതലറിയാം..
ALSO READ:
- ബ്രസീലിനെ ചൊറിഞ്ഞ ജാപ്പനീസ് താരത്തെ പൊരിച്ചടുക്കി മാത്യൂസ് കുൻഹ ( വീഡിയോ കാണാം)
- അംഗീകരിക്കാനാവില്ല: ഫിഫയ്ക്ക് പരാതിയുമായി ബ്രസീൽ
- അവനാണ് ബ്രസീലിന്റെ യഥാർത്ഥ നായകൻ: സൂപ്പർ താരത്തെ കുറിച്ച് നെയ്മർ
നെയ്മറിന്റെ റോസ്റ്റിംഗ്
ബ്രസീൽ-ജപ്പാൻ പ്രീ ക്വാർട്ടർ മത്സരം അവസാനിച്ചതിന് പിന്നാലെയാണ് നെയ്മർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ക്ലെമെന്റിനെ പരിഹസിച്ച് രംഗത്തെത്തിയത്.
‘മിസ്റ്റർ ജോവാക്കിം ക്ലെമെന്റ്… ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക’ എന്നായിരുന്നു നെയ്മറുടെ കുറിപ്പ്. ബ്രസീലിന്റെ ക്വാർട്ടർ പ്രവേശനം ആരാധകർ ആഘോഷമാക്കിയ കൂട്ടത്തിൽ, ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഈ പ്രവചനം പരാജയപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
ഹാട്രിക് പ്രവചനം നടത്തിയ ക്ലെമെന്റിന് എവിടെയാണ് പിഴച്ചത്?
ഗണിതശാസ്ത്രജ്ഞൻ കൂടിയായ ജോവാക്കിം ക്ലെമെന്റ് ഫുട്ബോൾ ലോകത്തെ കൃത്യമായ പ്രവചനങ്ങളിലൂടെ ഏറെ പ്രശസ്തനാണ്. 2014-ൽ ജർമ്മനിയും, 2018-ൽ ഫ്രാൻസും, 2022-ൽ അർജന്റീനയും ലോകകിരീടം ചൂടുമെന്ന് അദ്ദേഹം കൃത്യമായി കണക്കുകൂട്ടി പ്രവചിച്ചിരുന്നു.
എന്നാൽ ഇത്തവണ ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്രസീലിന്റെ നിലവിലെ തലമുറ അത്ര മികച്ചതല്ലെന്നും ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഈ കണക്കുകൂട്ടലുകളാണ് കാനറിപ്പട തകിടം മറിച്ചത്. ഇതോടെയാണ് സാക്ഷാൽ നെയ്മർ തന്നെ അദ്ദേഹത്തെ പരിഹസിച്ച് രംഗത്ത് വന്നത്.
പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനറികളുടെ അവിശ്വസനീയ തിരിച്ചുവരവ്

മത്സരത്തിന്റെ ഭൂരിഭാഗം സമയവും ക്ലെമെന്റിന്റെ പ്രവചനം ശരിയാകുമെന്ന രീതിയിലായിരുന്നു ജപ്പാന്റെ കളി.
എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീൽ തങ്ങളുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തു. ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ മാന്ത്രിക ഗോളിലൂടെ ബ്രസീൽ 2-1 ന് ജയം പിടിച്ചെടുത്തു.
ഇതോടെ ജപ്പാന്റെ സ്വപ്നതുല്യമായ ലോകകപ്പ് യാത്രയ്ക്ക് അന്ത്യമാവുകയും ക്ലെമെന്റിന്റെ പ്രവചനം പാളുകയും ചെയ്തു.
English Summary: Neymar trolls Joachim Klement on social media following Brazil’s dramatic 2-1 World Cup victory against Japan. Klement, a well-known economist famous for predicting past champions, had forecast a Japanese upset, prompting Neymar to mockingly advise him to try again next World Cup.
