FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമൻ ക്ലബെത്തുന്നു: പുതിയ ഉടമകളാവുമോ?

ജർമ്മൻ ലീഗായ ബുണ്ടസ്ലീഗയുടെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന പ്രമുഖ ക്ലബ്ബായ ഹാനോവർ 96 (Hannover 96) കേരളാ ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നു എന്നാണ് കായികരംഗത്തുനിന്നുള്ള പുതിയ റിപ്പോർട്ടുകൾ.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോൾ ഒട്ടും നല്ലൊരു സമയമല്ല കടന്നുപോകുന്നത്. ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ഒന്നിനുപിറകെ ഒന്നായി പ്രധാന താരങ്ങൾ ടീം വിട്ടുപോകുന്നതും മഞ്ഞപ്പടയുടെ ക്യാമ്പിൽ വലിയ ആശങ്ക പരത്തുന്നുണ്ട്.

ക്ലബ്ബ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ചർച്ചകളും മാനേജ്മെന്റ് സജീവമാക്കിയത്. ഈ നിക്ഷേപ ചർച്ചകൾക്കിടയിൽ ഇപ്പോൾ ഇതാ വമ്പൻ സസ്‌പെൻസുമായി ഒരു ജർമ്മൻ ബന്ധത്തിന്റെ വാർത്തകൾ പുറത്തുവരുകയാണ്.

Kerala Blasters
Hannover 96

ജർമ്മൻ ലീഗായ ബുണ്ടസ്ലീഗയുടെ രണ്ടാം ഡിവിഷനിൽ കളിക്കുന്ന പ്രമുഖ ക്ലബ്ബായ ഹാനോവർ 96 (Hannover 96) കേരളാ ബ്ലാസ്റ്റേഴ്‌സുമായി ചർച്ചകൾ നടത്തുന്നു എന്നാണ് കായികരംഗത്തുനിന്നുള്ള പുതിയ റിപ്പോർട്ടുകൾ (Kerala Blasters Hannover 96 partnership).

മഞ്ഞപ്പടയെ താല്ക്കാലികമായി രക്ഷിക്കാൻ ഒരു ജർമ്മൻ വമ്പൻ എത്തുന്നു എന്ന വാർത്തകൾ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ ഇവിടെ ആരാധകർ കൃത്യമായി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇതൊരു വലിയ ഫുട്ബോൾ അനുബന്ധ നിക്ഷേപമാണെങ്കിലും ക്ലബ്ബിന്റെ സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായി തീർക്കാൻ ഇതിലൂടെ സാധിച്ചേക്കില്ല.

കാരണം നിലവിലെ സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങാനോ ക്ലബ്ബിലേക്ക് നേരിട്ട് വൻതോതിൽ പണം നിക്ഷേപിക്കാനോ ജർമ്മൻ ക്ലബ് തയ്യാറാകാൻ സാധ്യത കുറവാണ്.

പകരം ക്ലബ്ബിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് സഹായിക്കുന്ന ഒരു ധാരണാപത്രത്തിൽ (MOU) ഒപ്പുവെക്കാനാണ് ഇരുവിഭാഗവും ചർച്ചകൾ നടത്തുന്നത്.

യൂത്ത് ഡെവലപ്പ്മെന്റ്, സാങ്കേതിക സഹായം എന്നിവയിൽ വലിയ പിന്തുണ നൽകുക എന്നതാണ് ഹാനോവർ 96 മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനം.

ഈ കരാർ യാഥാർത്ഥ്യമായാൽ ബ്ലാസ്റ്റേഴ്സ് അക്കാദമിയിലെ മലയാളി താരങ്ങൾക്കും മറ്റ് യുവതാരങ്ങൾക്കും ജർമ്മനിയിൽ പോയി ലോകോത്തര നിലവാരത്തിലുള്ള ട്രെയിനിങ് നേടാൻ അവസരമൊരുങ്ങും.

കൂടാതെ യൂറോപ്യൻ ഫുട്ബോൾ ശൈലികളും മികച്ച വിദേശ കോച്ചുമാരുടെ സേവനവും ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് എത്തിക്കാനും ഇത് സഹായിക്കും.

ഇത് വഴി ക്ലബ്ബിന്റെ ബ്രാൻഡ് വാല്യൂ അന്താരാഷ്ട്ര തലത്തിൽ ഉയരുമെങ്കിലും നിലവിലെ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്ക് പെട്ടെന്നൊരു പരിഹാരമാകില്ല.

ജർമ്മൻ ക്ലബ്ബുമായി ഇത്തരമൊരു സഹകരണത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമോ അതോ ഇത് വേണ്ടെന്ന് വെച്ച് പൂർണ്ണമായ ഓഹരി വിൽപ്പനയ്ക്കുള്ള ചർച്ചകളുമായി മുന്നോട്ട് പോകുമോ എന്നാണ് ഇനി അറിയേണ്ടത്.

ഈ ഓഫർ പൂർണ്ണമായി വേണ്ടെന്ന് വെക്കാൻ ബ്ലാസ്റ്റേഴ്‌സ് സാധ്യതയില്ല കാരണം ഭാവിയിലേക്ക് ഇത് വലിയ ഗുണം ചെയ്യും.

വരും ദിവസങ്ങളിലെ ചർച്ചകളിൽ ജർമ്മൻ ക്ലബിനോട് സാമ്പത്തിക നിക്ഷേപം കൂടി നടത്താൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

വരും ദിവസങ്ങളിലെ ചർച്ചകൾ മാത്രമായിരിക്കും മഞ്ഞപ്പടയുടെ ഭാവി ഇനി നിശ്ചയിക്കുക.

ALSO READ:

English Summary: Kerala Blasters and German club Hannover 96 are in talks for a strategic tie-up. Reports suggest the Kerala Blasters Hannover 96 partnership will focus heavily on youth development and technical support via an MOU, though a direct financial investment to resolve the current crisis remains unlikely.