FootballIndian Super LeagueKBFCSportsTransfer News

പ്രതിരോധം കാക്കാൻ ‘ഫാലോ’ ഇല്ല: താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു

Kerala Blasters: കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് എത്തിയ സെനഗലീസ് താരം ഫാലോ എൻഡിയായ് ക്ലബ്ബ് വിടുന്നതായി റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐഎസ്എൽ 2026-27 സീസണിൽ 24-കാരനായ ഈ യുവ ഡിഫൻഡർ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാകില്ലെന്നാണ് സൂചന. ഫിന്നിഷ് ക്ലബ്ബായ എസ്.ജെ.കെയിൽ നിന്നും എത്തിയ എൻഡിയായ്, കുറഞ്ഞ സമയം കൊണ്ട് തന്നെ മഞ്ഞപ്പട ആരാധകരുടെ പ്രിയങ്കരനായി മാറിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ 9 മത്സരങ്ങൾ മാത്രം കളിച്ച താരം പ്രതിരോധത്തിൽ മികച്ച സാന്നിധ്യമായതിനൊപ്പം 2 നിർണായക ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

Kerala Blasters

ആറടി മൂന്നിഞ്ചോളം ഉയരമുള്ള ഈ കരുത്തനായ സെന്റർ ബാക്ക്, ഏരിയൽ ഡ്യുവലുകളിലും കോർണറുകളിൽ നിന്നുള്ള ഹെഡ്ഡറുകളിലും മികച്ച കഴിവും കൃത്യതയുമാണ് പുറത്തെടുത്തത്. മുൻ സീസണിൽ പരിക്കുകൾ പ്രതിരോധനിരയെ തളർത്തിയപ്പോൾ പെട്ടെന്ന് ടീമിനോട് ഇണങ്ങിച്ചേർന്ന് മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇത്തവണ 4 പുതിയ വിദേശ താരങ്ങളെ അണിനിരത്താനും പ്രതിരോധത്തിലും അറ്റാക്കിംഗിലും പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിക്കാനും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിച്ചതോടെയാണ് എൻഡിയായ്ക്ക് വഴിമാറേണ്ടി വന്നത്. മഞ്ഞപ്പടയോട് വിടപറയുന്ന ഈ സെനഗലീസ് താരത്തിനായി യൂറോപ്യൻ, മിഡിൽ ഈസ്റ്റ് ക്ലബ്ബുകൾ നീക്കം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

ALSO READ:

English Summary: Senegalese defender Fallou Ndiaye is set to leave Kerala Blasters ahead of the ISL 2026-27 season. Joining from Finnish club SJK, the 24 year old center back quickly impressed fans, scoring 2 goals in 9 appearances. He departs as the club restructures its foreign line up for the upcoming campaign.