ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026/27 സീസൺ മുന്നോടിയായി അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. പ്രീ സീസണിനായി ചെന്നൈയിലുള്ള ടീമിനൊപ്പമാണ് താരം ചേർന്നിരിക്കുന്നത്.
കഴിഞ്ഞ സീസണിലെ ലോൺ കാലാവധി അവസാനിച്ച്, താരം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തുടരുമെന്ന് മാനേജ്മെന്റ് തന്നെ പത്ര സമ്മേളനത്തിനിടയിൽ ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
എല്ലാ താണയും പോലെ താരത്തെ കാത്തിരുന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും എയർപോർട്ടിൽ എത്തിയിരുന്നു. കേരളത്തിൽ അല്ലാഞ്ഞിട്ട് പോലും താരത്തിന് മികച്ച സ്വീകരണമാണ് ആരാധകർ എയർപോർട്ടിൽ നൽകിയത്.
ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ആറാം സീസണിനാണ് ലൂണ തയ്യാറെടുക്കുന്നത്. 2021 സീസൺ മുന്നോടിയായിയാണ് അഡ്രിയാൻ ലൂണ ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി 80ഓളം മത്സരങ്ങൾ കളിച്ച താരം 13 ഗോളുകളും 24 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
ALSO READ:-
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒട്ടുമിക്ക എല്ലാ താരങ്ങളും ചെന്നൈയിലെത്തി പരിശീലന സെക്ഷൻ ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ ആന്ദ്രേ ഗ്രീനും ചെന്നൈയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
Summary:- Kerala Blasters captain Adrian Luna has joined the club’s pre-season camp in Chennai ahead of the 2026/27 ISL season. The Uruguayan midfielder received a warm welcome from Manjappada fans at the airport as he prepares for his sixth season with the club. New signing Andre Green is also reportedly in Chennai.
