സുനിൽ ഛേത്രിയ്ക്ക് ശേഷം ഇന്ത്യൻ മുന്നേറ്റ നിരയെ ആര് നയിക്കും എന്ന ചോദ്യത്തിന് ഒരു കാലത്ത് ഉയർന്ന് കേട്ട പേരാണ് ഇഷാൻ പണ്ഡിത.
സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായി കളിച്ച് ഗോളടിച്ച് കൂട്ടിയ ഈ യുവതാരം ഇന്ത്യൻ ഫുട്ബാളിന്റെ അടുത്ത പ്രതീക്ഷയാവുമെന്ന് പലരും കരുതി.
എന്നാൽ 28 ആം വയസ്സിൽ ക്ലബ്ബുകൾക്കൊന്നും ഇപ്പോൾ ഇഷാനെ വേണ്ട. 28 വയസ്സ് എന്നത് ഒരു താരത്തിന്റെ കരിയറിലെ നിർണായക കാലയളവാണ്. ആ കാലയളവിൽ പോലും പണ്ഡിതയെ ആർക്കും വേണ്ട എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.
ഫുട്ബാളിന്റെ ഈറ്റില്ലമായ സ്പെയിനിൽ തന്റെ യൂത്ത് കരിയർ ആരംഭിച്ച പണ്ഡിത, അവിടുത്തെ ആറാം ഡിവിഷനിലടക്കം കളിച്ചിരുന്നു. ഈ യൂറോപ്യൻ അനുഭവസമ്പത്ത് അദ്ദേഹത്തിന് വലിയ തുടക്കം നൽകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവറിന് വട്ടം വെയ്ക്കാൻ പുതിയൊരു എതിരാളി: പഴയ പ്രതാപം വീണ്ടെടുത്ത് തുടങ്ങി ‘ റെഡ് മെഷിൻ’
- യൂറോപ്യൻ വമ്പന്മാരുമായി ഏറ്റുമുട്ടാൻ ബ്ലാസ്റ്റേഴ്സ്?: വമ്പൻ പ്രഖ്യാപനവുമായി പുതിയ ഉടമ
- ആഷ്ലിയുടെ പ്ലാനിൽ ഇടമില്ല: മുന്നേറ്റ താരം ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി ഐഎഫ്എൽ ക്ലബിനോടൊപ്പം
ബ്ലാസ്റ്റേഴ്സ് മുതൽ സൂപ്പർ ലീഗ് കേരള വരെ (Ishan Pandita ISL Career and Kerala Blasters Journey)

2020-21 സീസണിൽ എഫ്സി ഗോവയിലൂടെയാണ് താരം ഇന്ത്യൻ ഫുട്ബാളിലേക്ക് രംഗപ്രവേശനം നടത്തിയത്. തുടർന്ന് ജംഷഡ്പൂർ എഫ്സിക്കായും താരം കളിച്ചു.
ശേഷം 2023 ൽ താരം ബ്ലാസ്റ്റേഴ്സിലെത്തി. യുവ താരങ്ങൾക്ക് അവസരം കൊടുക്കുന്ന ബ്ലാസ്റ്റേഴ്സിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
2 സീസണുകളിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിനോടൊപ്പമുണ്ടായിരുന്നിട്ടും ഭൂരിഭാഗം മത്സരങ്ങളും ബെഞ്ചും പരിക്കും അദ്ദേഹത്തിൻറെ അവസരങ്ങൾ ഇല്ലാതാക്കി.
ഒടുവിൽ 2025 സീസണിൽ ഇന്ത്യൻ ഫുട്ബാൾ പിരമിഡിന്റെ ഭാഗമല്ലാത്ത സൂപ്പർ ലീഗ് കേരളയിൽ വരെ താരത്തിന് കളിക്കേണ്ടി വന്നു.
കഴിഞ്ഞ ഐഎസ്എൽ സീസണിൽ എഫ്സി ഗോവയ്ക്കായി കളിച്ചെങ്കിലും ഈ സീസണിലേക്ക് അവർ കരാർ പുതുക്കിയില്ല.
ഐഎസ്എൽ ക്ലബ്ബുകൾ വിദേശ സെൻട്രൽ ഫോർവേഡുകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നത് ഇഷാൻ പണ്ഡിതയ്ക്കുള്ള സാധ്യതകൾ കുറച്ചു. പക്ഷെ മുഴുനീള ഇന്ത്യൻ സ്ക്വാഡുമായി കളിക്കുന്ന ഇന്റർ കാശി പോലും താരത്തെ സ്വന്തമാക്കിയില്ല എന്നത് അത്ഭുതകരമാണ്.
താരത്തിന്റെ പരിക്കുകളുടെ ചരിത്രവും ഫോമിലെ ചാഞ്ചാട്ടവുമാണ് പല പ്രമുഖ ക്ലബ്ബുകളെയും അദ്ദേഹത്തിൽ നിന്ന് അകറ്റിയത്.
ALSO READ:
- എതിർ ഡിഫൻസിന്റെ നെഞ്ച് തകർത്ത പാസുകൾ: ആദ്യ മത്സരത്തിൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ
- 41 കോടിയുടെ ഉയർച്ച: അറബിപ്പണത്തിൽ വൻ കുതിപ്പുമായി ബ്ലാസ്റ്റേഴ്സ്
- യുവതാരം ബ്ലാസ്റ്റേഴ്സ് വിടുന്നു: സന്തോഷങ്ങൾക്കിടയിൽ ഒരു നിരാശ വാർത്ത
English Summary
The Ishan Pandita ISL Career has taken a surprising turn as the 28 year old striker finds himself without a club. Once hailed as India’s future forward following his youth spell in Spain, injury issues and limited playing time at FC Goa, Jamshedpur, and Kerala Blasters hampered his growth. Despite playing in Super League Kerala, no ISL teams including Inter Kashi have signed him due to reliance on foreign central forwards.
