2 വർഷമായി ഒരു പ്രൊഫഷണൽ കരാർ ലഭിക്കാതിരിക്കുക, അതും 23 ആം വയസ്സിൽ. ഒരു ഫുട്ബാൾ താരത്തെ സംബന്ധിച്ച് ഏറ്റവും കഠിനമായ അവസ്ഥയാണ്.
പറഞ്ഞ് വരുന്നത് കേരളാ ബ്ലാസ്റ്റേഴ്‌സ് മുൻ താരം ജസ്റ്റിൻ ഇമ്മാനുവലിനെ പറ്റിയാണ്.
വിദേശ രാജ്യങ്ങളിൽ നിന്നും യുവ ടാലന്റുകളെ ബ്ലാസ്റ്റേഴ്സിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് 2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് നൈജീരിയക്കാരൻ ജസ്റ്റിൻ ഇമ്മാനുവൽ.
ആ സീസണിലെ ഐഎസ്എൽ മത്സരങ്ങളിലേക്ക് ഉൾപ്പെടുത്താൻ വേണ്ടിയല്ല താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. പകരം റിസേർവ് ടീമിലൂടെ വളർത്തിയെടുത്ത് ഭാവിയിൽ ഉപയോഗിക്കാനാണ്. അതിനാൽ സീനിയർ സ്ക്വാഡിനോടൊപ്പം താരത്തെ ട്രെയിൻ ചെയ്യുകയും ചെയ്തിരുന്നു.
2024-ലെ ഡ്യൂറൻഡ് കപ്പിലൂടെ താരം ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഐഎസ്എൽ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. ആ സീസണിൽ ഗോകുലം കേരളാ എഫ്സിയിലേക്ക് താരത്തെ മത്സര പരിചയത്തിനായി ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ സീസൺ മധ്യത്തിൽ ചില വിദേശ താരങ്ങൾക്ക് പരിക്കേറ്റതോടെ ബ്ലാസ്റ്റേഴ്‌സ് ഇമ്മാനുവലിനെ ലോണിൽ നിന്നും തിരിച്ച് വിളിച്ച് ഐഎസ്എൽ സ്ക്വാഡിൽ ഉൾപ്പെടുത്തി. ആ ഐഎസ്എൽ സീസണിൽ 6 മത്സരങ്ങൾ കളിച്ച താരം ഒരു അസിസ്റ്റ് തന്റെ പേരിലാക്കിയിരുന്നു.
കരാർ തർക്കങ്ങളും കരിയറിലെ പ്രതിസന്ധികളും (Justin Emmanuel Kerala Blasters Contract Struggles)

എന്നാൽ സീസണ് ശേഷം താരം ക്ലബ് വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്ത തുക കുറവായതിനെ തുടർന്ന് കരാറിലെത്താൻ സാധിച്ചില്ല എന്ന് താരത്തിന്റെ ഏജന്റ് അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ 2024 സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട ജസ്റ്റിന് പിന്നീട് ഒരൊറ്റ ക്ലബ്ബിൽ നിന്നും ഓഫർ വന്നിട്ടില്ല. അതായത് 2 വർഷമായി താരം ഒരു ക്ലബിന് വേണ്ടി കളിച്ചിട്ട്.
23 വയസ്സ് എന്ന് പറയുന്നത് ഒരു താരത്തിന്റെ കരിയറിലെ പ്രധാന കാലഘട്ടമാണ്. ആ സമയത്താണ് ഒരു കരാർ പോലും ലഭിക്കാത്തത് എന്നത് താരത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഈ സാഹചര്യത്തിൽ ഏജന്റുമാരുടെ ഇടപെടലുകളിലെ പിഴവുകളും വിദേശ താരങ്ങളുടെ റൊട്ടേഷനിലെ മാറ്റങ്ങളുമാണ് യുവതാരങ്ങൾക്ക് പലപ്പോഴും തിരിച്ചടിയാകുന്നത്. വിദേശ ലീഗുകളിലേക്കോ ലോക്കൽ ക്ലബ്ബുകളിലേക്കോ ഉള്ള പുനരാരംഭം താരത്തിന് ഇനി അത്യന്താപേക്ഷിതമാണ്.
ALSO READ:
- ആർക്കും വേണ്ട: 28- ആം വയസ്സിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ കൈയ്യൊഴിഞ്ഞ് ക്ലബ്ബുകൾ, വല്ലാത്തൊരു അവസ്ഥ
- എതിർ ഡിഫൻസിന്റെ നെഞ്ച് തകർത്ത പാസുകൾ: ആദ്യ മത്സരത്തിൽ കളം നിറഞ്ഞ് ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ
- ആഷ്ലിയുടെ പ്ലാനിൽ ഇടമില്ല: മുന്നേറ്റ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു, ഇനി ഐഎഫ്എൽ ക്ലബിനോടൊപ്പം
- 41 കോടിയുടെ ഉയർച്ച: അറബിപ്പണത്തിൽ വൻ കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സ്
English Summary
Justin Emmanuel Kerala Blasters journey saw the young Nigerian striker play six ISL matches and register an assist. However, following a contract dispute over salary, he left the club in 2024. Now, at 23, he has spent two years without a professional contract, facing a major career setback.
