ഐഎസ്എൽ 2026-27 സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിനായി ആരാധകർ ഇതിനോടകം തയ്യാറായിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം ഇന്റർ കാശിയോടായിരുന്നു. അതൊരു എവേ മത്സരമായിരുന്നു. സീസണിലെ രണ്ടാമത്തെ മത്സരം ഒക്ടോബർ 18 ന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ് അതും എവേ മത്സരമാണ്. സീസണിലെ മൂന്നാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്സിക്കെതിരെ ഒക്ടോബർ 25 ന് രാത്രി 7:30 ന് കലൂരിലാണ് പോരാട്ടം.
സോഷ്യൽ മീഡിയ ട്രെൻഡും ലഭ്യമാവുന്ന സൂചനകളുമനുസരിച്ച് ആദ്യ ഹോം മത്സരത്തിൽ കലൂർ മഞ്ഞക്കടലാവുമെന്നാണ്. പുതിയ ഉടമകൾ വന്നത് ആരാധകർക്ക് പുതു ഊർജം നൽകിയിട്ടുണ്ട്.
കൂടാതെ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മകളിലൊന്നായി മഞ്ഞപ്പട ക്ലബ്ബിനെതിരെ ബഹിഷ്കരണഹ്വാനം പിൻവലിച്ചതും കൊച്ചി ഹൗസ് ഫുള്ളാവാനുള്ള സാധ്യത കാണുന്നുണ്ട്.
ഇതിനോടകം വിവിധ മഞ്ഞപ്പട വിങ്ങുകളും മറ്റു ആരാധക കൂട്ടായ്മകളും ആദ്യ ഹോം മത്സരത്തിനായി ബസ് മുഖേന കൊച്ചിയിലെത്തുന്നുണ്ട്. ഇതിനോടകം നിരവധി ബസുകൾ ഹൗസ് ഫുള്ളാണ്. ഇനിയും പുതിയ ബസുകൾ മഞ്ഞപ്പട വിങ്ങുകൾ ഒരുക്കുമെന്നാണ് സൂചനകൾ. കൂടാതെ മലപ്പുറത്ത് നിന്ന് മാത്രം പത്തോളം ബസുകൾ മത്സരം തുടങ്ങാൻ ഇനിയും 10 ദിവസം ബാക്കി നിൽക്കെ തയാറായി എന്നും ഇനിയും ബസുകൾ ഉണ്ടാവുമെന്നുമാണ് അറിയാൻ സാധിക്കുന്നത്.
മലപ്പുറത്ത് നിന്നുള്ള മുഹമ്മദ് സനാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിലെത്തിയത് മലപ്പുറത്ത് നിന്നും മലബാറിൽ നിന്നും കൂടുതൽ ആളുകളെത്താൻ കാരണമാവുമെന്നാണ് സൂചനകൾ. ( നിങ്ങൾക്ക് മത്സരം കാണാൻ വരാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ ജില്ലയിലെ മഞ്ഞപ്പട അഡ്മിനുമായി ബന്ധപ്പെട്ട് മത്സരം കാണാൻ വരാവുന്നതാണ്.)
സൂചനകളെല്ലാം നൽകുന്നത് മുംബൈ സിറ്റിക്കെതിരെ ഒക്ടോബർ 15 ന് കലൂർ സ്റ്റേഡിയം ഹൗസ് ഫുള്ളവുമെന്നാണ്. എന്നാൽ എപ്പോഴാണ് അവസാനമായി കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിനായി മഞ്ഞക്കടലായതെന്നറിയാമോ? 2024 ൽ ഇതേ ഒക്ടോബർ 25 നാണ്.
കലൂർ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകുന്നു (Kerala Blasters Home Match Kaloor Stadium Housefull)

ഐഎസ്എൽ 2024-25 സീസണിൽ ഒക്ടോബർ 25 ന് നടന്ന ബ്ലാസ്റ്റേഴ്സ് – ബംഗളുരു എഫ്സി മത്സരത്തിലാണ് അവസാനമായി കലൂർ സ്റ്റേഡിയം ഹൗസ് ഫുള്ളായത്. എന്നാൽ അന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെട്ടു. അതിന് ശേഷം ആ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് മഞ്ഞപുതച്ചിട്ടില്ല. മൈക്കേൽ സ്റ്റാറേയ്ക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ മോശം പ്രകടനം തന്നെയായിരുന്നു കാരണം. ഇക്കഴിഞ്ഞ 2025-26 സീസണിലെ ഒരൊറ്റ മത്സരം പോലും മഞ്ഞക്കടലായില്ല. ചുരുക്കി പറഞ്ഞാൽ 2024 ഒക്ടോബർ 25 ന് ശേഷം കൃത്യം 2 വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റസിന്റെ ഹോം ഗ്രൗണ്ട് മഞ്ഞപുതയ്ക്കാൻ പോകുന്നത്. അതായത് 730 ദിവസങ്ങൾക്ക് ശേഷം..
ALSO READ:
- നോർത്ത് ഈസ്റ്റിനെതിരെ ആ 2 താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടാവണം, അല്ലേൽ പണി പാളും
- പ്രകടനം മെച്ചപ്പെടുത്തും, ആശങ്ക വേണ്ട: ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആത്മവിശ്വാസവുമായി പുതിയ വിദേശ താരം
- അവസാനം കളിച്ചത് ബ്ലാസ്റ്റേഴ്സിൽ, 2 വർഷമായി വേറെ ക്ലബ്ബുകളില്ല, 23 ആം വയസ്സിൽ വിദേശ താരം ഇപ്പോഴും ‘ഫ്രീ ഏജന്റ്’
English Summary: Kerala Blasters Home Match against Mumbai City FC on October 25 is set to turn Kaloor Stadium into a yellow sea, marking a massive housefull return after two years thanks to new ownership and enthusiastic fan revivals across Kerala.
