Nz Vs Ind: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2 പന്തുകളും 4 വിക്കറ്റുകളും ബാക്കി നിൽക്കേ വിജയലക്ഷ്യം പൂർത്തീകരിക്കുകയായിരുന്നു.
എന്നാൽ മത്സരം ജയിച്ചിട്ടും ഒരു ഇന്ത്യൻ താരത്തിനെതിരെ വിമർശനം ഉയരുകയാണ്. ആരാധക വിമർശനം നേരിടുന്ന താരമാരാണെന്നും എന്തിനാണ് ഈ വിമർശനമെന്നും പരിശോധിക്കാം..
മത്സരത്തിന്റെ ഫ്ലോ കളഞ്ഞ ഇന്നിംഗ്സ് (Nz Vs Ind Tilak Varma Batting Performance Analysis)
മത്സരത്തിൽ ഇന്ത്യയ്ക്കായി തകർപ്പൻ തുടക്കമാണ് സഞ്ജു- അഭിഷേക് സഖ്യം നടത്തിയത്. സഞ്ജു 33 പന്തിൽ 67 റൺസ് നേടിയപ്പോൾ അഭിഷേക് ശർമ്മ 12 പന്തിൽ 29 റൺസാണ് നേടിയത്.
5.5 ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡ് 93 റൺസിൽ എത്തിയിരുന്നു.
മത്സരത്തിൽ മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങുമെന്ന് കരുതിയപ്പോഴാണ് പതിവ് തെറ്റിച്ച് തിലക് വർമ്മ ബാറ്റിങ്ങിന്നിറങ്ങുന്നത്.

ബാറ്റിങ്ങിൽ ഒരു താരത്തിന് പ്രൊമോഷൻ ലഭിക്കുക എന്നത് നല്ല കാര്യമാണ്.കഴിവ് തെളിയിക്കാൻ ലഭിക്കുന്ന ഒരു അവസരം കൂടിയാണ് ബാറ്റിംഗ് പ്രൊമോഷൻ.
എന്നാൽ കഴിവ് തെളിയിക്കാൻ ലഭിച്ച ഈ അവസരം തിലക് കളഞ്ഞ് കുളിച്ചു എന്ന് മാത്രമല്ല, ഒരു വേളയിൽ മത്സരം ഇന്ത്യയുടെ കൈയ്യിൽ നിന്ന് പോകുമോ എന്ന ആശങ്ക വരെയുണ്ടാക്കി.
മൂന്നാമനായി ഇറങ്ങിയ തിലക് തുടക്കം മുതലേ റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്നു. ഒടുവിൽ 11 പന്തിൽ 6 റൺസുമായി താരം പുറത്താവുകയും ചെയ്തു.
സഞ്ജു-അഭിഷേക് സഖ്യം ഉണ്ടാക്കിയ മത്സരത്തിന്റെ ഒരു ഫ്ലോ തിലക് വർമ്മ നശിപ്പിക്കുകയും ചെയ്തു.
ഒരു പക്ഷെ തിലകിന് പകരം ഇഷാൻ ഇറങ്ങിയിരുന്നെങ്കിൽ ആ ഫ്ലോ പിടിച്ച് നിർത്താമായിരുന്നു. എന്നാൽ തിലക് കാരണം അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത ഇഷാൻ അവിടെ പരാജയപ്പെടുകയും ചെയ്തു.
തീർന്നില്ല, നന്നായി കളിച്ച സഞ്ജുവിന് സമ്മർദ്ദം സൃഷ്ടിക്കാനും തിലകിന്റെ പതിയെ പോക്ക് കാരണമായി.
11 പന്തുകൾ മാത്രം നേരിട്ട് താരം വേഗം പുറത്തായത് കൊണ്ട് ഇന്ത്യ വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടു.
ബാറ്റിംഗ് ഓർഡറിൽ അനാവശ്യമായി ഉണ്ടാക്കുന്ന ഷെഫിളുകൾക്കെതിരെ ഇതോടെ വിമർശനം കടുക്കുകയും ചെയ്തു.
എന്തായാലും നായകൻ ശ്രേയസ് അയ്യർ, നമൻ ദിർ,എ അക്സർ പട്ടേൽ എണ്ണിയവരുടെ കൃത്യമായ ഇടപെടൽ കാരണം ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.
അതേ, സമയം അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിൽ ഇപ്പോൾ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.
ഒക്ടോബർ 24 ന് ക്രൈസ്റ്റ്ചർച്ചിൽ തന്നെയാണ് രണ്ടാം ടി20 മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 നാണ് മത്സരം.
ALSO READ:
- സഞ്ജുവിനെ വീഴ്ത്താൻ കീവികളുടെ ‘സ്വിങ് തന്ത്രം’: പൊളിച്ചടുക്കി സഞ്ജു
- സുമിത് ശർമയ്ക്ക് പകരം സൂപ്പർ താരം ആദ്യ ഇലവനിലേക്ക്? മുംബൈയ്ക്കെതിരെ ആഷ്ലി പ്ലാൻ മാറ്റുമോ?
- ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങളുടെ 2 താരങ്ങൾ കളിച്ചേക്കില്ല: സ്ഥിരീകരിച്ച് മുംബൈ പരിശീലകൻ
English Summary: In Nz Vs Ind, India secured a thrilling win in the first T20 match against New Zealand at Christchurch. Despite the victory, Tilak Varma faced heavy criticism for disrupting the batting flow, though strong middle order contributions eventually sealed the game for the visitors.
