FootballIndian Super LeagueKBFCSports

Kbfc Vs Mcfc: പ്രതിരോധ ഭടൻ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുന്നു: സൂചന നൽകി ആഷ്‌ലി

ടീം കോമ്പിനേഷനിൽ ചില പരീക്ഷണങ്ങൾ നടത്തുമെന്നാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വ്യകത്മാക്കിയത്.

Kbfc Vs Mcfc: സീസണിലെ ആദ്യ ഹോം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. നാളെ (ഒക്ടോബർ 25) കലൂരിൽ രാത്രി 7:30 ന് നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ആദ്യ ഹോം മത്സരത്തിനിറങ്ങുമ്പോൾ ടീം കോമ്പിനേഷനിൽ ചില പരീക്ഷണങ്ങൾ നടത്തുമെന്നാണ് പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ വ്യകത്മാക്കിയത്.

ആഷ്‌ലിയുടെ പ്രസ്താവനയും നാളെ ടീമിൽ നടത്താൻ സാധ്യതയുള്ള പരീക്ഷണങ്ങളും എന്തൊക്കെയാണെന്നറിയാം..

ഫാലോ തിരിച്ചെത്തുമോ? (Kbfc Vs Mcfc defensive tactics)

Kbfc Vs Mcfc
Fallou Ndiaye (Image Credit: Kerala Blasters FC)

നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ കൂറ്റൻ പരാജയത്തിന് കാരണമായത് ഡിഫൻസിലെ പിഴവുകളാണ്. അതിനാൽ ഡിഫൻസിൽ ആഷ്‌ലി നാളെ ഒരു പരീക്ഷണം നടത്താൻ സാധ്യതയുണ്ട്.

ഇംഗ്ലീഷ് താരം ജെയിംസ് ബോൾട്ടന് പകരം സെനഗലിസ് പ്രതിരോധ താരം ഫാലോ എൻഡിയായ് ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതകളാണ് കൂടുതലായും കാണുന്നത്.

ജെയിംസ് ബോൾട്ടണ് നിരവധി മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുണ്ടെങ്കിലും അദ്ദേഹം തന്റെ കരിയറിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചത് ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിലെ തണുപ്പൻ കാലാവസ്ഥയിൽ കളിച്ച് പരിചയമുള്ള അദ്ദേഹത്തിന് ഇന്ത്യയിലെ ചൂടൻ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. ഇത് അദ്ദേഹത്തിൻറെ പ്രകടനത്തിലും വ്യക്തമാണ്. ഇതോടെയാണ് ഫാലൂവിന്റെ പ്രസക്തി ഉയരുന്നത്.

ഫാലൂ കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിൽ ഉണ്ടായ താരമായതിനാൽ അദ്ദേഹത്തിന് ഇന്ത്യൻ കാലാവസ്ഥ നല്ല പോലെ വഴങ്ങിയിട്ടുണ്ട്. കൂടാതെ കരിയറിലെ പീക്ക് സമയത്തിലൂടെയാണ് ഫാലോ കടന്ന് പോകുന്നത്. കൊച്ചിയിൽ ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ഫാലോ തന്നെയാണ് ആഷ്‌ലിയ്ക്ക് മുമ്പിലുള്ള പ്രധാന ചോയിസ്.

ബോൾട്ടന് പകരം ഫാലോ കളിക്കുമെന്ന് ആഷ്‌ലി വ്യക്തമാക്കിയിട്ടില്ല എങ്കിലും ഫോർമേഷനിൽ ചില പരീക്ഷങ്ങൾ ഉണ്ടാവുമെന്നുള്ള ആഷ്‌ലിയുടെ വാക്കുകൾ ഫാലോവിന്റെ ആദ്യ ഇലവനിലേക്കുള്ള തിരിച്ച് വരവ് തന്നെയാണ് സൂചിപ്പിക്കുന്നത്.

ALSO READ:

English Summary: Ahead of Kbfc Vs Mcfc, coach Ashley Westwood hinted at defensive changes, with Fallou Ndiaye likely replacing James Bolton to tackle adaptation issues.