FootballIndian Super LeagueKBFCSports

‘അവൻ അസാധ്യ ടാലന്റുള്ള താരം’: ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആഷ്‌ലി

ആദ്യ ഹോം മത്സരത്തിനിറങ്ങും മുമ്പേ ബ്ലാസ്റ്റേഴ്സിന്റെ യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ്.

സീസണിലെ ആദ്യ ഹോം പോരാട്ടത്തിന് ബ്ലാസ്റ്റേഴ്‌സ് (KBFC) ഒരുങ്ങുകയാണ്. നാളെ (ഒക്ടോബർ 25) കലൂരിൽ രാത്രി 7:30 ന് നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആദ്യ ഹോം മത്സരത്തിനിറങ്ങും മുമ്പേ ബ്ലാസ്റ്റേഴ്സിന്റെ യുവതാരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ്.

മലയാളി താരം വിബിൻ മോഹനെ കുറിച്ചാണ് ആഷ്‌ലി വെസ്റ്റ് വുഡ് ഇന്നത്തെ പ്രസ് മീറ്റിൽ വാചാലനായത്. മികച്ച സാധ്യതയുള്ള താരമാണ് വിബിനെന്നും ഭാവിയിൽ അവൻ ഇന്ത്യൻ ദേശീയ ടീമിന്റെ നിർണായക സാന്നിധ്യമായി മാറുമെമെന്നാണ് ആഷ്‌ലിയുടെ വാക്കുകൾ. പ്രാദേശിക താരങ്ങൾ നേതൃനിരയിലേക്ക് വരുന്നത് ഞാൻ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് ലൂണ തിരിച്ചെത്തിയിട്ടും വിബിന് ക്യാപ്റ്റൻ ആം ബാൻഡ് നൽകിയതെന്നും ആഷ്‌ലി വ്യക്തമാക്കി.

KBFC
വിബിൻ മോഹൻ

സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച രണ്ട് മത്സരങ്ങളിലും ടീമിന്റെ നായകൻ വിബിൻ മോഹനായിരുന്നു. ആദ്യ മത്സരത്തിൽ കാശിക്കെതിരെ താരം ഗോൾ നേടുകയും ചെയ്തിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളും വിബിന്റെ പേരിലാണ്.

ALSO READ:

English Summary: KBFC coach Ashley Westwood heavily praised Malayali midfielder Vibin Mohanan, highlighting his leadership and potential to star for the Indian national team.