ഐപിഎൽ 2027 ന് മുന്നോടിയായി നിലനിർത്തേണ്ട താരങ്ങളുടെ ലിസ്റ്റ് കൈമാറേണ്ട അവസാനതിയതി നവംബർ 17 ആണ്. അതിനാൽ, നവംബർ 17 ന് മുന്നോടിയായി തന്നെ ട്രേഡ് ഡീലുകളും പൂർത്തിയാക്കാൻ ടീമുകൾ ശ്രമം നടത്തുന്നുണ്ട്.
ഹർദിക് പാണ്ട്യ തന്നെയാണ് ട്രേഡ് വിൻഡോയിലെ പ്രധാന ചർച്ചാ വിഷയം. ആറോളം ടീമുകൾ താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടെങ്കിലും ഇത് വരെയും അന്തിമ ഡീൽ നടന്നിട്ടില്ല.
താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകാനുള്ള സാധ്യതകൾ പ്രവചിച്ചെങ്കിലും ഇപ്പോൾ ഹാർദിക്കിനായി വലിയ ശ്രമം നടത്തുന്നത് പഞ്ചാബ് കിങ്സാണ്.
ഈ ഡീലിനായി അവർ മുംബൈയ്ക്ക് നൽകിയ ഓഫർ തങ്ങളുടെ സ്റ്റാർ പേസർ അർശ് ദീപ് സിങ്ങിനെയും മലയാളി വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിനെയും നൽകാമെന്നാണ്.
എന്നാൽ ഇത് വരെ ഈ ഡീലിനോട് മുംബൈയും ഹാർദിക്കും സമ്മതം മൂളിയിട്ടില്ല.
ഋതുരാജിനെ നായക സ്ഥാനത്ത് നിന്ന് മാറ്റാൻ ചെന്നൈ ഒരുക്കമല്ല. ഹാർദിക്ക്, നായക സ്ഥാനം ആവശ്യപ്പെടുന്നുമുണ്ട്. ഇതാണ് സിഎസ്കെയ്ക്ക് താരത്തിൽ താൽപര്യം കുറയാൻ കാരണം.
എങ്കിലും ഹർദിക്കിനെ ലഭിച്ചില്ല എങ്കിൽ മറ്റൊരു ഇംഗ്ലീഷ് ഓൾ റൗണ്ടറെ സ്വന്തമാക്കാൻ അവർ നീക്കം നടത്തുന്നുണ്ട്.
പ്രമുഖ മാധ്യമമായ ക്രിക്ക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം ചെന്നൈ ഇപ്പോൾ താൽപര്യം കാണിക്കുന്നത് ഇംഗ്ലീഷ് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റണെയാണ്.
ലിവിങ്സ്റ്റണെ ടീമിലെത്തിച്ചാൽ അവർക്ക് ഒരു മികച്ച ഫിനിഷറെ ലഭിക്കും. ഒപ്പം, ഒരു പാർട്ട് ടൈം ബൗളറെയും. ഇതാണ് ലിവിങ്സ്റ്റണിലൂടെ സിഎസ്കെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണിൽ സൺറൈസസ് ഹൈദരാബാദിനായി കളിച്ച താരം 2 മത്സരങ്ങളിൽ ആകെ 15 റൺസ് മാത്രമാണ് നേടിയത്.
13 കോടിക്കാണ് സൺറൈസസ് താരത്തെ സ്വന്തമാക്കിയത്.
എന്നാൽ തുകയ്ക്കൊത്ത പ്രകടനം താരം നടത്തിയില്ല. അവസരവും ലഭിച്ചില്ല.
അതിനാൽ താരം സൺറൈസസ് വിടാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
ALSO READ: സൂപ്പർ താരത്തെ CSK റിലീസ് ചെയ്യുന്നു: ലേലത്തിൽ വീണ്ടും വാങ്ങിക്കാൻ പ്ലാൻ
English Summary: Ahead of the retention deadline, Chennai Super Kings are targeting English all-rounder Liam Livingstone from Sunrisers Hyderabad in a strategic IPL Trade. With Hardik Pandya likely heading to Punjab Kings, CSK aims to strengthen their middle-order finishing and part-time spin bowling with Livingstone.
