എം.വൈ.ജെ ഇങ്ങനെയൊരു ക്ലബ്ബിനെ പറ്റി ആർക്കെങ്കിലുമറിയാമോ? മുംബൈ പ്രീമിയർ ലീഗിൽ കളിക്കുന്ന ക്ലബാണിത്. എന്നാൽ ഈ ക്ലബ്ബിൽ ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഏറെ പ്രതീക്ഷയോടെ സ്വന്തമാക്കിയ ഒരു താരം കളിക്കുന്നുണ്ട്. വിവാൻ സർത്തോഷ്തിമനേഷ്.
2024-25 സീസണിലാണ് വിവാൻ സർത്തോഷ്തിമനേഷിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. മഹാരാഷ്ട്രയിൽ ജനിച്ച ഈ ഇന്ത്യൻ താരം സ്പാനിഷ് ക്ലബായ സിഎഫ് ടോർട്ടോസ എബ്രെയുടെ ബി ടീമിന് വേണ്ടി കളിച്ച താരമായിരുന്നു. അവിടെ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.
സ്പാനിഷ് ക്ലബ്ബിൽ കളിച്ച ഇന്ത്യൻ താരം എന്നെ വിശേഷണത്തോടെയാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.
അന്ന് മാർക്കസ് മെർഗുല്ലോ, മലയാള മനോരമ തുടങ്ങിയവർ അതാവശ്യം ഹൈപ്പും ഇ സൈനിങ് കൊടുത്തിരുന്നു.
റിസേർവ് ടീമിലേക്കായിരിക്കുന്ന താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. റിസേർവ് ടീമിനായി ചില മത്സരങ്ങൾ കളിച്ചെങ്കിലും പിന്നീട് താരത്തെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുകയായിരുന്നു.
റിലീസ് ചെയ്ത് താരത്തെ സ്വന്തമാക്കാൻ ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരൊന്നും തയാറാവാത്തതോടെയാണ് മുംബൈ പ്രീമിയർ ലീഗിലേക്ക് താരം ചേക്കേറുന്നത്. നിലവിൽ മുംബൈ പ്രീമിയർ ലീഗ് ക്ലബ് എം.വൈ.ജെയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
മുംബൈ ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബാളിലേക്കുള്ള മടങ്ങിവരവിനൊരുങ്ങുകയാണ് ഈ പ്രതിരോധതാരം.
ALSO READ:
- ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ വമ്പൻ സർപ്രൈസ്: ‘ഇന്ത്യൻ നെയ്മറെ’ തൂക്കി?
- ബ്ലാസ്റ്റേഴ്സിനായി വീണ്ടും കളിക്കണം: ആഗ്രഹം പരസ്യമാക്കി സ്പാനിഷ് താരം
- കൗമാര സ്ട്രൈക്കറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്: റിസേർവ് സ്ക്വാഡിനായി കളിക്കും
English Summary: Former Kerala Blasters reserve defender vivan Zartoshtimanesh, who joined from Spanish side CF Tortosa Ebre B, is currently playing for MYJ in the Mumbai Premier League after being released by the ISL side. He is now focused on rebuilding his career to return to professional Indian football.
