കേരളാ ബ്ലാസ്റ്റേഴ്സ് മികച്ച ഇന്ത്യൻ യുവതാരങ്ങളെ ടീമിലെത്തിക്കുന്നില്ല എന്ന വിമർശനം കഴിഞ്ഞ സീസൺ മുതൽ ശക്തമാണ്. എന്നാലിപ്പോഴിതാ അടുത്ത സീസണിലേക്ക് ഒരു ഇന്ത്യൻ ദേശീയ ടീം താരത്തെ സ്വന്തമാക്കുന്നതിന് അടുത്തെത്തിട്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്റർ കാശിയുടെ 25 കാരനായ വിങ്ങർ എഡ്മണ്ട് ലാൽരിൻഡിക്കയുമായി കരാറിന്റെ അടുത്തെത്തിയെന്നാണ്. ഇന്ത്യയിലെ മികച്ച യുവതാരങ്ങളിൽ ഒരാളായ എഡ്മണ്ടിനെ സ്വന്തമാക്കാനായാൽ ബ്ലാസ്റ്റേഴ്സിന് അത് മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്.
2017 ൽ ബംഗളുരു എഫ്സിയുടെ റിസേർവ് ടീമിലൂടെ പ്രൊഫഷണൽ ഫുട്ബോളിന് തുടക്കമിട്ട എഡ്മണ്ട് ബെംഗളൂരു സീനിയർ ടീമിനേയും, ഈസ്റ്റ് ബംഗാൾ ഇന്റർ കാശി എന്നീ ടീമുൾക്കായി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ കാനേഡിയൻ പ്രീമിയർ ലീഗ് ക്ലബായ അത്ലറ്റിക്കോ ഒറ്റാവിയ ട്രയൽസിനായി കഷ്ണിച്ച താരമാണ് എഡ്മണ്ട്. ഇതോടെയാണ് താരം ഇന്ത്യയിൽ ശ്രദ്ധ നേടുന്നത്.
ഇന്ത്യൻ അണ്ടർ 20 ടീമിനായി കളിച്ച താരം ഇന്ത്യൻ ദേശീയ ടീമിനേയും അഞ്ച് തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.