ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്.
ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാന്റെ മലയാളി വിങർ ആഷിഖ് കുരുണിയൻ ബംഗളുരു എഫ്സിയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. ഈയൊരു കാര്യം മാർക്കസ് മെർഗുൽഹാവോയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോളിത ആഷിഖ് കുരുണിയൻ പകരക്കാരനായി ഹൈദരാബാദിന്റെ മലയാളി വിങർ അബ്ദുൽ റബീഹിനെ സ്വന്തമാക്കാനായുള്ള നീക്കങ്ങളിലാണ് മോഹൻ ബഗാൻ. നിലവിൽ താരത്തിനായുള്ള ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ആഷിഖ് കുരുണിയൻ പറ്റിയ പകരക്കാരൻ തന്നെയാണ് അബ്ദുൽ റബീഹ്. അതുകൊണ്ട് തന്നെ എത്ര വില കൊടുത്തും മോഹൻ ബഗാൻ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും. ഈയൊരു ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.