Indian Super LeagueKBFC

കൊമ്പന്മാർക്കൊപ്പം ഇനി ലൂണയുണ്ടാവില്ലേ?; ക്ലബ്‌ വിടുന്നതിന്റെ സൂചന നൽകി ലൂണ

കഴിഞ്ഞദിവസം മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെപ്പറ്റി ചില സംശയങ്ങൾ ലുണ ബാക്കിയാക്കിയിരുന്നു.

കഴിഞ്ഞ നാല് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലാണ് നായകൻ അഡ്രിയാൻ ലൂണ. കളത്തിനുള്ളിലും പുറത്തും ലൂണ ചെലുത്തുന്ന സ്വാധീനവും ആത്മാർത്ഥതയുമൊക്കെ ആരാധകർക്കിടയിൽ ലൂണയെ പ്രിയങ്കരനായി മാറ്റി. എന്നാൽ ആരാധകരുടെ പ്രിയതാരമായ ലൂണ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകുമോ എന്ന് ചോദ്യം ചിഹ്നമാണ് അദ്ദേഹം കഴിഞ്ഞ ദിവസം ആരാധകർക്ക് നൽകിയത്.

കഴിഞ്ഞദിവസം മുംബൈ സിറ്റി എഫ്സിക്കെതിരെ നടന്ന മത്സരത്തിനുശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിനെപ്പറ്റി ചില സംശയങ്ങൾ ലുണ ബാക്കിയാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്സുമായി നിലവിൽ കരാർ ബാക്കിയുണ്ടെങ്കിലും ഇതുപോലൊരു മോശം സീസണ് ശേഷം ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്നുള്ള കാര്യം വീണ്ടും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് ലൂണയുടെ വാക്കുകൾ. മാനേജ്മെന്റും ഈ സീസൺ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്സിൽ തുടരണമോ വേണ്ടയോ എന്നുള്ള കാര്യം പുനർവിചിന്തനം നടത്തണമെന്ന ലൂണയുടെ വാക്കുകൾ ആരാധകർക്കും വലിയ ആശങ്ക നൽകുന്നുണ്ട്. സീസണിൽ ക്ലബ്ബിന്റെ പ്രകടനം മോശമായിരുന്നെങ്കിലും ലൂണ ഇത്തവണയും തന്റെ പരമാവധി പ്രകടനം പുറത്തെടുത്തിട്ടുണ്ട്.

അതിനാൽ ലൂണാ ക്ലബ് വിടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ തിരിച്ചടി ആകും എന്ന കാര്യം ഉറപ്പാണ്. ലൂണ ക്ലബ്ബ് വിടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനായി താരം കൊച്ചിയിൽ കളിച്ച അവസാന മത്സരമായി ഇന്നലത്തെ മത്സരം മാറും.