Indian Super LeagueKBFC

ലൂണയും പുറത്തേക്ക്; സൂചന നൽകി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇനിയും തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ലൂണ നേരത്തെ പറഞ്ഞിരുന്നു. ഇതും ഷീൽഡിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമവും കൂട്ടിവായിക്കുമ്പോൾ ലൂണയെ ഒഴിവാക്കി കൊണ്ടുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ചിന്തിച്ച് തുടങ്ങി എന്ന് വ്യക്തം.

സ്‌കോട്ടിഷ് മാധ്യമ പ്രവർത്തകൻ ആന്റണി ജോസഫ് നൽകുന്ന റിപ്പോർട്ട് പ്രകാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയുടെ സ്‌കോട്ടിഷ് മിഡ്ഫീൽഡർ കോണോർ ഷീൽഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ്. ബ്ലാസ്റ്റേഴ്സിന് പുറമെ, ഈസ്റ്റ് ബംഗാൾ, ബംഗളുരു എഫ്സി, മോഹൻ ബഗാൻ എന്നിവരും ചില സ്‌കോട്ടിഷ് ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട്. അങ്ങെനെയെങ്കിൽ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ ഭാവിയും ചർച്ചകൾക്ക് വിധേയമാവുകയാണ്.

അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് കോണോർ ഷീൽഡ് കളിക്കുന്നത്. ഇതേ പൊസിഷനാണ് ലൂണയുടെ പൊസിഷനും. കോണോർ ഷീൽഡിനെ ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ കഴിയുമോ എന്നത് മറ്റൊരു ചർച്ചാ വിഷയമാണ്. എങ്കിലും ലൂണ ഉണ്ടായിരിക്കെ അതേ പൊസിഷനിലേക്ക് മറ്റൊരു താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത് ലൂണയെ കൈവിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു എന്നുള്ളതിന്റെ സൂചനയാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇനിയും തുടരണമോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ലൂണ നേരത്തെ പറഞ്ഞിരുന്നു. ഇതും ഷീൽഡിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമവും കൂട്ടിവായിക്കുമ്പോൾ ലൂണയെ ഒഴിവാക്കി കൊണ്ടുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ചിന്തിച്ച് തുടങ്ങി എന്ന് വ്യക്തം.

കേവലം ആറ് വിദേശ സ്ലോട്ടുകൾ മാത്രമാണ് ഐഎസ്എൽ ക്ലബ്ബിനുള്ളത്. അറ്റാക്കിങ് മിഡ്ഫീൽഡ് റോളിലേക്ക് രണ്ട് പേരെ പരിഗണിക്കുമ്പോൾ ഒരാൾ പുറത്തേക്ക് പോകുമെന്ന് ഉറപ്പാണ്. ഇനി രണ്ട് അറ്റാക്കിങ് മിഡ്ഫീൽഡർമാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താനാണ് തീരുമാനമെങ്കിൽ ഷീൽഡിന് പിറകിൽ രണ്ടാമനായി കളിയ്ക്കാൻ ലൂണ തയാറാകുമോ എന്നത് കണ്ടറിയേണ്ടതുണ്ട്.

ഐഎസ്എല്ലിൽ മികച്ച പ്രൊഫൈലുള്ള ഷീൽഡ് ലൂണയ്ക്ക് പിറകിൽ രണ്ടാമനായി കളിയ്ക്കാൻ തയ്യാറാവുമോ എന്നത് മറ്റൊരു കാര്യം. ഷീൽഡ് വന്നാലും ഇല്ലെങ്കിലും ലൂണ ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് തന്നെയാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്.