ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന്റെ അനിശ്ചിത്തതം മൂലം കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയ ക്ലബ്ബുകൾ പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ വിദേശ താരങ്ങളെ വിൽക്കാനോ ലോണിലോ വിടാനുള്ള നീക്കങ്ങളിലാണ് ക്ലബ്ബുകൾ.
ഇപ്പോളിത അഡ്രിയാൻ ലൂണക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങുകയാണ് മൊറോക്കൻ മുന്നേറ്റ താരം നോഹ സദൗയി. മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം നോഹയും ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് കൂടുമാറാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ അഡ്രിയാൻ ലൂണയും ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ താരം ഏത് ടീമിലേക്കാണ് കൂടുമാറിയതെന്ന് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.
അതുപോലെ തന്നെ ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ ബോർജ ഹെരേരയും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇന്തോനേഷ്യൻ ക്ലബ്ബിലേക്ക് കൂടുമാറിയിരുന്നു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രതിസന്ധി മൂലം വിദേശ താരങ്ങൾക്ക് ആശ്രയമായിയുള്ളത് ഇന്തോനേഷ്യൻ ക്ലബ്ബുകളാണ്.
എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചെടുത്തോളാം നിരാശാജനകമായ ദിവസങ്ങളാണ് കടന്നുപോകുന്നത്. നോഹ സദൗയിയെയും ലൂണയെ പോലെ ലോണിൽ വിട്ടതാണോ ബ്ലാസ്റ്റേഴ്സ് എന്നതിൽ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ നടത്തുന്നത്.
