Indian Super LeagueKBFC

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ അവസാനിപ്പിച്ചു; ഇനി വമ്പന്മാരുടെ കോട്ടയിലേക്ക്…

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും കൂട്ട പിരിച്ചുവിടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെയും ടീം വിട്ടിരിക്കുകയാണ്.

മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സാണ് അമേ റണാവാഡയെ സ്വന്തമാക്കിയിരിക്കുന്നത്. താരം ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ വേർപ്പെടുത്തി ഈയൊരു സീസൺ അവസാനം വരെ നീള്ളുന്ന കരാറിലാണ് ക്ലബ്‌ വിട്ടിരിക്കുക്കുന്നത്. 

ഈയൊരു സീസൺ കഴിഞ്ഞാൽ താരം തിരിച്ചു ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം ചേരുകയും ചെയ്യും. കേരള ബ്ലാസ്റ്റേഴ്‌സ് വെറും പണത്തിനായും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടിയുമാണ് ഈയൊതേക്കു നീക്കം നടത്തിയിരിക്കുന്നത്..

പരിക്കേറ്റ്‌ സീസൺ നഷ്ടമാക്കുന്ന ആശിഷ് റായ്ക്ക് പകരക്കാരനായാണ് അമേയെ മോഹൻ ബഗാൻ സ്വന്തമാക്കിയത്. അമേ റണാവാഡെ കൂടി കേരള ബ്ലാസ്റ്റേഴ്‌സ്  വിട്ടത്തോടെ ഐഭൻബ, സന്ദീപ് സിംഗ് താരങ്ങളായിരിക്കും റൈറ്റ് ബാക്ക് പൊസിഷനിൽ ടീമിനായി കളിക്കാൻ ഏറ്റവും സാധ്യത.