കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ വിദേശ താരം ദുസാൻ ലഗോറ്ററിന്റെ സൈനിങ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ഐഎസ്എൽ നിയമപ്രകാരം ഒരു ടീമിന് ആറ് വിദേശ താരങ്ങളെ മാത്രമേ സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. അങ്ങനെ വരുമ്പോൾ ലഗോറ്റർ ടീമിലെത്തുമ്പോൾ ഏത് വിദേശ താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുക? പരിശോധിക്കാം…

നിലവിൽ ആരെയാണ് റിലീസ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അന്തിമ തീരുമാനം എടുത്തിട്ടില്ല. അടുത്ത 24-48 മണിക്കൂറിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം രണ്ട് താരങ്ങളിൽ ഒരാളെയാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

ലഗോറ്റർ ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ആണെങ്കിലും ഈ സീസണിൽ അദ്ദേഹം കൂടുതലായും കളിച്ചത് സെന്റർ ബാക്കായാണ്. അതിനാൽ ഈ രണ്ട് പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളിൽ ഒരാളെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുക. അത്തരത്തിൽ നിലവിലെ സ്‌ക്വാഡിൽ ഉള്ളത് മിലോസ് ഡ്രിങ്കിച്ചും അലക്‌സാണ്ടറെ കോയഫുമാണ്. ഇവരിൽ ആരെയെങ്കിലും ഒരാളെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യുക.

എന്നാൽ കോയ്ഫിനെ റിലീസ് ചെയ്യാനാണ് സാധ്യതയുള്ളതെന്നാണ് റിപോർട്ടുകൾ. അതിന് കാരണം കോയ്ഫിന് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ 2025 മെയ് വരെയാണ്. ഈ കരാർ ക്ലബ് റദ്ധാക്കുകയാണ് എങ്കിൽ അദ്ദേഹത്തിന് നഷ്ടപരിഹാരമായി വളരെ കുറഞ്ഞ തുക മാത്രമേ നൽകിയാൽ മതിയാകൂ. എന്നാൽ 2026 വരെ കാരാറുള്ള മിലോസ് ഡ്രിങ്കിച്ചിന്റെ കരാർ റദ്ധാക്കിയാൽ നൽകേണ്ട നഷ്ടപരിഹാരം വർധിക്കും.

അതിനാൽ കോയഫിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാൻ സാധ്യതകൾ. ഇനി അവസാന നിമിഷം ട്വിസ്റ്റുകൾ ഉണ്ടായാൽ മാത്രമേ മിലോസിനെ ക്ലബ് കൈവിടുകയുള്ളു.

https://x.com/kbfcxtra/status/1879587165275029613