ഐഎസ്എല്ലിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് ‘ ഒന്നും അവസാനിച്ചിട്ടില്ല’ എന്ന കമന്റ് രേഖപ്പെടുത്തിയതോടെ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ വീണ്ടും ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തുന്നു എന്ന വാർത്തകൾ സജീവമായി. ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ ഒരു ഐഎസ്എൽ ക്ലബ് രംഗത്ത് വന്നതായുള്ള റിപോർട്ടുകൾ പുറത്ത് വരികയാണ്.
90rfootballindia എന്ന മാധ്യമം പങ്ക് വെയ്ക്കുന്ന റിപ്പോർട്ട് അനുസരിച്ച് മുംബൈ സിറ്റി എഫ്സിയ്ക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടെന്നാണ്. നേരത്തെ ലികമ്പം രാകേഷ് സിംഗിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത കാര്യം ആദ്യ റിപ്പോർട്ട് ചെയ്ത മാധ്യമം കൂടിയാണ് 90rfootballindia.
അതേ സമയം, അൽവാരോ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് നേരത്തെ ചില അഭ്യൂഹം പരന്നിരുന്നു. എന്നാൽ താരം ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു.
അതേ സമയം, 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടിയ അൽവാരോ ഒരൊറ്റ സീസണിൽ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എന്നാൽ തൊട്ടടുത്ത സീസണിൽ താരം ഗോവയിലേക്ക് കൂടുമാറുകയായിരുന്നു.
നിലവിൽ സ്പാനിഷ് ക്ലബ് ബദലോനയ്ക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.
https://www.instagram.com/90rfootballindia/