മൊറോക്കൻ കളിക്കാർക്ക് ഐഎസ്എല്ലിൽ ആവശ്യക്കാരേറുകയാണ്. യൂറോപ്യൻ താരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രതിഫലം നൽകിയാൽ മതി എന്നതിനോടപ്പം ഇന്ത്യൻ കാലാവസ്ഥയുമായി പെട്ടെന്ന് ഇണങ്ങാൻ മൊറോക്കൻ താരങ്ങൾക്ക് കഴിയുന്നു എന്നുള്ളതും അവരുടെ മികച്ച പ്രകടനവുമാണ് ഐഎസ്എൽ ക്ലബ്ബുകൾക്ക് മൊറോക്കൻ താരങ്ങളെ പ്രിയങ്കരക്കുന്നത്. ഇപ്പോഴിതാ കൊൽക്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാൾ ഒരു മൊറോക്കൻ സൈനിങ് പൂർത്തീകരിച്ചതായാണ് റിപ്പോർട്ട്.
@EB_BadgebFC എന്ന ഈസ്റ്റ് ബംഗാളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്ന എക്സ് ഹാൻഡിലാണ് ഈസ്റ്റ് ബംഗാൾ മൊറോക്കൻ മുന്നേറ്റ താരമായ ഹമീദ് അഹദാദുമായി കരാർ പൂർത്തീകരിച്ചതായുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
30 കാരനായ താരം മൊറോക്കൻ ക്ലബായ വൈഡാഡ് എസിയിൽ കളിച്ച താരമാണ്. നിലവിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നീ ക്ലബ്ബുകൾക്കെതിരെ കളിച്ച ക്ലബാണ് വൈഡാഡ് .
മൊറോക്കയിലെ മറ്റൊരു ക്ലബായ Maghreb of Fez ൽ നിന്നാണ് നിലവിൽ താരം ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. മൊറോക്കോയ്ക്ക് പുറമെ ഈജിപ്ഷ്യൻ ലീഗിലും താരം കളിച്ചിട്ടുണ്ട്.
ദിമിത്രി ഡയമന്തക്കോസ് ഈസ്റ്റ് ബംഗാളിനോടപ്പം അടുത്ത സീസണിലും തുടരുമെങ്കിലും താരത്തിന്റെ പ്രകടനം സ്ഥിരമല്ല. ആ സാഹച്ചര്യത്തിൽ ഹാമീദ് ടീമിന് ഒരു മുതൽക്കൂട്ടാവും.